ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളിലെ വ്യാജ റിവ്യുകള്‍ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളിലെ വ്യാജ റിവ്യുകള്‍ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിന് മുന്നോടിയായി ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയവയുടെ പ്രതിനിധികളുമായി കേന്ദ്രസര്‍ക്കാര്‍ കൂടിക്കാഴ്ച നടത്തും. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കണ്‍സ്യൂമര്‍ അഫയേഴ്സ്, അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥരും ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളുടെ പ്രതിനിധികളും തമ്മിലാണ് യോഗം നടക്കുക.
ആമസോണിനും ഫ്ലിപ്കാര്‍ട്ടിനും പുറമേ ടാറ്റ സണ്‍സ്, റിലയന്‍സ് റീടെയില്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളും യോഗത്തിനെത്തും. നിയമവിദഗ്ധരും ഉപഭോക്തൃ സംരക്ഷണ പോരാട്ടത്തിനായി നിലനില്ക്കുന്നവരും യോഗത്തിനെത്തും. നേരത്തെ യുറോപ്യന്‍ കമ്മീഷനും വ്യാജ റിവ്യുകള്‍ക്കെതിരെ രംഗത്തെതിയിരുന്നു. 223ഓളം വെബ്സൈറ്റുകളുടെ റിവ്യുകളാണ് യുറോപ്യന്‍ കമ്മീഷന് നിരീക്ഷണവിധേയമാക്കിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍