News

രാജ്യത്ത് 12,500 ആയുഷ് സെന്ററുകള്‍ നിര്‍മ്മിക്കുമെന്ന് പ്രധാനമന്ത്രി; 2019 ഡിസംബറിനകം 4000 എണ്ണം പൂര്‍ത്തിയാക്കും; ആയുഷ് രംഗത്ത് മികച്ച പ്രഫഷണലുകളെ കൊണ്ടു വരാനും നീക്കം

ഡല്‍ഹി: സര്‍ക്കാര്‍ 12,500 ആയുഷ് സെന്ററുകള്‍ രാജ്യത്ത് സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വര്‍ഷം തന്നെ 4000 എണ്ണം സ്ഥാപിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. യോഗാ അവാര്‍ഡ് ദാന ചടങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇതിലൂടെ ഒരു രാജ്യം ഒരു നികുതി ഒരു മൊബിലിറ്റി കാര്‍ഡ് എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനോടനുബന്ധിച്ച് 1.5 ലക്ഷം ആരോഗ്യ പരിപാലന കേന്ദ്രം ആരംഭിക്കാനും പദ്ധതിയുണ്ട്. ആയുഷ് മെഡിസിന്‍ രംഗവും സാങ്കേതികവിദ്യയും ചേര്‍ത്ത് പുത്തന്‍ ചുവടുവെപ്പ് ആരംഭിക്കാനും പദ്ധതിയുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു.

മാത്രമല്ല ആയുഷ് രംഗത്ത് കൂടുതല്‍ മികച്ച പ്രഫഷണലുകളെ കൊണ്ടു വരാനുള്ള നീക്കത്തിലാണ് തങ്ങളെന്നും മോദി അറിയിച്ചു. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ക്ഷമത അനിവാര്യമാണെന്നും യുവാക്കളുടെ മനസ്സില്‍ ഫിറ്റ്നസ് എന്നത് എപ്പോഴും ഉണ്ടാകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ കായിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫിറ്റ് ഇന്ത്യ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കായിക ദിനത്തില്‍ തന്നെ ഫിറ്റ് ഇന്ത്യ പദ്ധതി തുടക്കം കുറിക്കാനായത് അഭിമാനകരമാണെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു. ശാരീരിക പ്രവര്‍ത്തനങ്ങളും കായിക വിനോദങ്ങളും പൗരന്മാരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തുടക്കം കുറിച്ചത് .ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ഫിറ്റ്‌നസ് പ്രതിജ്ഞ ചൊല്ലികൊടുത്തു.

ശാരീരിക ക്ഷമതയുള്ള പൗരന്മാര്‍ക്ക് രാജ്യത്തിന്റെ പുരോഗതിയിലും പങ്കുവഹിക്കാന്‍ സാധിക്കും. മികച്ച വ്യക്തിത്വം കെട്ടിപ്പടുക്കാനുള്ള ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കാന്‍ ഇത്തരം പദ്ധതി സഹായകമാകുമെന്ന് നരേന്ദ്രമോദി പറഞ്ഞു. ഏത് തൊഴിലാണെങ്കിലും അതു കാര്യക്ഷമതയോടെ ചെയ്യണമെങ്കില്‍ മാനസികവും ശാരീരികവുമായ ആരോഗ്യം അത്യാവശ്യമാണ്. ശരീരിക ക്ഷമത മനസിന്റെ ആരോഗ്യത്തെയും സ്വാധീനിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

News Desk
Author

Related Articles