News

ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം; ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കും

ന്യൂഡല്‍ഹി: രാജ്യത്ത് ഇ-കൊമേഴ്‌സ് നയം കര്‍ശനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായ് ആമസോണ്‍, ഫ്‌ളിപ്പ് കാര്‍ട്ട് അടക്കമുള്ള ഇ-കൊമേഴ്‌സ് ഭീമന്‍മാര്‍ക്ക് കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്താനും കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തിയേക്കുമെന്നാണ് വിവരം. പുതിയ ഇ-കൊമേഴ്‌സ് നിയമം കര്‍ശനമാക്കുന്നതോടെ കേന്ദ്രസര്‍ക്കാര്‍ ഉപഭോക്താക്കളുടെ അവകാശങ്ങള്‍ പ്രാധാന്യം നല്‍കും. പുതിയ ചട്ടം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നതോടെ ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്കാകും കേന്ദ്രസര്‍ക്കാര്‍ പ്രാധാന്യം നല്‍കുക. അതേസമയം 2019 ന്റെ ഇ-കൊമേഴ്‌സ് കരടുരൂപം കേന്ദ്രസര്‍ക്കാര്‍ ഉപഭോക്തൃ കാര്യ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കുള്ള അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സെപ്റ്റര്‍ 16 വരെ സമയം അനുവദിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാറിന്റെ ഇ-കൊമേഴ്‌സ് നയത്തോട് പല ഇ-കൊമേഴ്‌സ് കമ്പനികളും കഴിഞ്ഞ കാലങ്ങളില്‍ കടുത്ത വിയോജിപ്പ് അറിയിച്ചിരുന്നു. 

ഇ-കൊമേഴ്‌സ് ഫ്‌ളാറ്റ് ഫോമിലൂടെ വിറ്റഴിക്കുന്ന ഉത്പ്പന്നങ്ങളുടെ വില നിലവാരം പരിശോധിക്കുക, ഉത്പ്പന്നങ്ങളുടെ ഗുണമേന്‍മ പരിശോധിക്കുക, േേസവനങ്ങള്‍ പരിശോധിക്കുക എന്നിങ്ങനെയുള്ള പരിശോധനകളാകും കേന്ദ്രസര്‍ക്കാര്‍ പുതിയ ചട്ടത്തിലൂടെ പരിശോധിക്കുക. ഇ-കൊമേഴ്‌സ് കമ്പനികളുടെ അനാവശ്യ പ്രൊമേഷനുകള്‍ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ ചട്ടക്കൂടിലൂടെ പരിശോധിക്കുന്നുണ്ട്. 

അതോടപ്പം വ്യാജ ഉത്പ്പന്നങ്ങള്‍ ഇ-കൊമേഴ്‌സ് ഫ്‌ളാറ്റ്‌ഫോമിലൂടെ വിറ്റഴിക്കാനോ, ലിസ്റ്റ് ചെയ്യാനോ അനുവദിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും, ഉപഭോക്താക്കള്‍ക്ക്  കൂടുതല്‍ സേവനങ്ങള്‍ ഉറപ്പാക്കുന്നതടക്കമുള്ള നിര്‍ദേശമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. ഉപഭോക്താക്കള്‍ക്ക്  കൂടുതല്‍ സേവനങ്ങള്‍ ഉറപ്പാക്കുന്നതടക്കമുള്ള നടപടികളാകും കേന്ദ്രസര്‍ക്കാര്‍ പ്രധാനമായും നടപ്പിലാക്കുക. ഉപഭോക്താക്കളുടെ പരാതികള്‍ സ്വീകരിക്കാനും വേഗത്തില്‍ പരിഹാരം കണ്ടെത്താനും ഇ-കൊമേഴ്‌സ് കമ്പനികള്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുകയും വേണം.

Author

Related Articles