News

ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കാന്‍ ഗുണനിലവാര ചട്ടം കൊണ്ടുവരുമെന്ന് കേന്ദ്രം

ദില്ലി:ചൈനയില്‍ നിന്ന് അവശ്യവസ്തുക്കള്‍ അല്ലാത്തവയുടെ ഇറക്കമുതി നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ആലോചന. ഇതിന്റെ ഭാഗമായി 371% ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാര മാനദണ്ഡം കര്‍ശനമാക്കാനാണ് തീരുമാനം. പുതിയ ചട്ടങ്ങള്‍ മാര്‍ച്ച് മാസത്തോടെ പുറത്തിറക്കും. വാണിജ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ സഹകരണത്തോടെയാണ് പുതിയ ചട്ടം തീരുമാനിക്കുന്നത്. ഗുണനിലവാരം കര്‍ശനമാക്കുന്നതിലൂടെ ചൈനയില്‍ നിന്നുള്ള ഇറക്കുമതി വെട്ടിച്ചുരുക്കുന്നതിലൂടെ വ്യാപാരക്കമ്മി കുറയ്ക്കാനാകുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. മുന്‍വര്‍ഷത്തേതില്‍ നിന്ന് 71,000 കോടിരൂപയുടെ കുറവുണ്ടായെങ്കിലും 2019ല്‍ ഇന്ത്യ-ചൈന വ്യാപാരക്കമ്മി 3.7 ലക്ഷം കോടി രൂപയാണ്. ഇതില്‍ഗണ്യമായ കുറവുവരുത്താനാണ് ലക്ഷ്യംവെക്കുന്നത്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍,കളിപ്പാട്ടങ്ങള്‍,കായികോപകരണങ്ങള്‍,ഫര്‍ണീച്ചര്‍ അടക്കമുള്ളവയുടെ ഇറക്കുമതിയായിരിക്കും നിയന്ത്രിക്കുക.

ലോകവ്യാപാരസംഘടനയുടെ മാനദണ്ഡങ്ങള്‍ ഇന്ത്യന്‍ കമ്പനികള്‍ക്കും ബാധകമായിരിക്കും. 371 ഇനങ്ങളില്‍ 111 എണ്ണം രാസവസ്തു പെട്രോകെമിക്കല്‍ വകുപ്പില്‍ വരുന്നതും 62 എണ്ണം ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിനും 68 എണ്ണം ഘനവ്യവസായ വകുപ്പിനു കീഴിലുമാണ് വരുന്നത്. ഉരുക്കുമന്ത്രാലയത്തിനും 44 എണ്ണം ടെലികോം വകുപ്പിന് കീഴില്‍ 25 എണ്ണവും ഈ വിഭാഗത്തില്‍ വരും. ഇത്രയും സെക്ഷനുകളിലായുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഗുണനിലവാര മാനദണ്ഡം ഏര്‍പ്പെടുത്തുന്നതോടെ വലിയൊരളവ് വരെ ഇറക്കുമതി കുറയുകയും ആഭ്യന്തര കമ്പനികള്‍ ചട്ടം പാലിക്കാന്‍ ബാധ്യസ്ഥരാകുകയും ചെയ്യും.

Author

Related Articles