ഒഎന്‍ഡിസി: ഇകൊമേഴ്സ് ഭീമന്മാര്ക്ക് ഭീഷണിയുമായി ഇന്ത്യയുടെ വികേന്ദ്രീകൃത ശൃംഖല വരുന്നു
ന്യൂഡല്‍ഹി: ഇകൊമേഴ്സ് രംഗത്തെ വമ്പന്മാര്ക്ക് ബദലായി കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള പുതിയ സംവിധാനം വരുന്നു. വികേന്ദ്രീകൃത ശൃംഖലയായ ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് (ഒഎന്‍ഡിസി) എന്നാണ് ഈ പദ്ധതി. ഡല്‍ഹിക്കും ബെംഗളൂരുവിനും പുറമേ കേരളത്തിലെ ഒരു നഗരത്തിലും പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കിയേക്കും. വമ്പന്‍ കമ്പനികള്‍ വിപണി കയ്യടക്കിയ പശ്ചാത്തലത്തിലാണ് ഒരു പ്ലാറ്റ്ഫോമില്‍ മാത്രം ഒതുങ്ങി നില്‍ക്കാത്ത ശൃംഖല തയാറാക്കുന്നത്. ഇന്‍ഫോസിസ് സഹസ്ഥാപകനായ നന്ദന് നിലേകനി അടക്കമുള്ള പ്രമുഖരെയാണ് പദ്ധതിയുടെ ഉപദേശകസമിതിയില്‍ കേന്ദ്ര വാണിജ്യമന്ത്രാലയം നിയമിച്ചിരിക്കുന്നത്. ഇകൊമേഴ്സ് സ്ഥാപനങ്ങളെ നിയന്ത്രിക്കാനുള്ള ചട്ടം കേന്ദ്രം അന്തിമമാക്കുന്നതിനു സമാന്തരമായാണ് ഒഎന്‍ഡിസി വികസിപ്പിക്കുന്നത്.
ആമസോണ്‍, ഫ്ലിപ്കാര്‍ട് എന്നിങ്ങനെ ഓരോ സ്വകാര്യ പ്ലാറ്റ്ഫോമും കേന്ദ്രീകരിച്ചു നില്ക്കുന്ന നിലവിലെ ഇകൊമേഴ്സ് രംഗത്തെ ഒരു പൊതുശൃംഖലയുടെ ഭാഗമാക്കുകയാണ് ഒഎന്‍ഡിസി ചെയ്യുന്നത്. ആമസോണ്‍ പോലെ മറ്റൊരു പ്ലാറ്റ്ഫോം എന്നതിനു പകരം പേയ്മെന്റ് രംഗത്ത് യുപിഐ (യുണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ്) പോലൊരു സംവിധാനമാണ് ഒഎന്‍ഡിസി. അതായത് ഗൂഗിള്‍ പേ, പേയ്ടിഎം, ഭീം, ഫോണ്‍പേ എന്നിങ്ങനെ വ്യത്യാസമില്ലാതെ യുപിഐ വഴി പേയ്മെന്റ് നടത്താമെന്നത് പോലെ പ്ലാറ്റ്ഫോം കേന്ദ്രീകൃതമല്ലാതെ, ഉല്പന്നങ്ങള് വാങ്ങുന്നവരെയും വില്ക്കുന്നവരെയും ബന്ധിപ്പിക്കുകയാണു ലക്ഷ്യം. ഇടനിലക്കാര്‍ ഏറെയില്ലാത്തതിനാല്‍ പ്ലാറ്റ്ഫോമുകള് ഉയര്‍ന്ന കമ്മിഷന് ഈടാക്കുന്ന അവസ്ഥയുണ്ടാകില്ലെന്നും അധികൃതര്‍ പറയുന്നു. ഇത് ഉപഭോക്താക്കളെ സംബന്ധിച്ച് ഏറെ ഗുണം ചെയുന്ന ഒന്നാണ്. അതുപോലെ വമ്പന്‍ പ്ലാറ്റ്ഫോമുകള് നിലവില്‍ ചില വില്‍പ്പനക്കാരോട് കാണിക്കുന്ന വിവേചനം ഒഎന്ഡിസിയിലുണ്ടാകില്ല. അതിനാല്‍ വില്‍പ്പനക്കാര്‍ക്കും ഒരുപോലെ ഗുണം ലഭിക്കുന്നതാണീ പദ്ധതി.
ഒഎന്‍ഡിസി സേവനം ഉപയോഗിക്കാന്‍ പ്രത്യേക ആപ്പുണ്ടാകില്ല. പകരം യുപിഐ സേവനം വിവിധ ആപ്പുകളില്‍ ലഭ്യമെന്ന പോലെ പലതിലും ഒഎന്‍ഡിസി ലഭ്യമാകും. ഉദാഹരണത്തിന് ഫോണ്‍പേ, പേയ്ടിഎം പോലെ ഏത് കമ്പനികള്‍ക്കും ഒഎന്‍ഡിസി സൗകര്യം അവരുടെ ആപ്പുകളില്‍ കൊണ്ടുവരാം. ഒഎന്‍ഡിസി സൗകര്യമുള്ള ആപ്പില്‍ നമ്മള് 'ആട്ട' എന്ന് സെര്‍ച്ച് ചെയ്താല്‍ വിവിധ ഒഎന്‍ഡിസി സെല്ലര്‍ സേവനങ്ങളുടെ ഭാഗമായിരിക്കുന്ന കടകള്‍ ഒരുമിച്ച് കാണാനാകും. ഇഷ്ടമുള്ളയിടത്തു നിന്ന് വാങ്ങാനുള്ള നിര്‍ദേശം നല്‍കിയാലുടന്‍ ഡെലിവറി സേവനം ഏതു വേണമെന്നും നമുക്ക് തിരഞ്ഞെടുക്കാം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍