ധാന്യ കയറ്റുമതിയില്‍ വര്‍ധന രേഖപ്പെടുത്തി ഇന്ത്യ; 49,832 കോടി രൂപയായി ഉയര്‍ന്നു
ന്യൂഡല്‍ഹി: 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള അരി,ഗോതമ്പ്,മറ്റ് നാടന്‍ ധാന്യങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ വന്‍ വര്‍ധനവ്. 2020 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ധാന്യങ്ങളുടെ കയറ്റുമതി 49,832 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 32,591 കോടി രൂപയായിരുന്നു.
2020-21 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ബസ്മതി ഇതര അരി കയറ്റുമതി 22,856 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 10,268 കോടി രൂപയായിരുന്നു.നേപ്പാള്‍, ബെനിന്‍, യുഎഇ, സൊമാലിയ, ഗ്വിനിയ, യുഎസ് തുടങ്ങി ഏഷ്യയിലെയും യൂറോപ്പിലെയും പ്രധാന രാജ്യങ്ങളിലേക്കാണ് ഇന്ത്യ ബസുമതി ഇതര അരി കയറ്റുമതി ചെയ്യുന്നത്.
2019 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഗോതമ്പ് കയറ്റുമതി 1,870 കോടി രൂപയായി ഉയര്‍ന്നു.നേപ്പാള്‍, ബംഗ്ലാദേശ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങളിലേക്കാണ് പ്രധാനമായും ഇന്ത്യ ഗോതമ്പ് കയറ്റുമതി ചെയ്യുന്നത്. അതുപോലെതന്നെ, 2020-21 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ ധാന്യങ്ങളുടെ കയറ്റുമതി 49,832 കോടി രൂപയായി ഉയര്‍ന്നതായും വാണിജ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ എഞ്ചിനീയറിംഗ് കയറ്റുമതി ജനുവരിയില്‍ 18.69 ശതമാനം വര്‍ദ്ധിച്ചതായും മന്ത്രാലയം അറിയിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍