News

അംഗീകാരം വൈകി; ഇന്ത്യയിലെ നിക്ഷേപങ്ങള്‍ ബ്രസീലിലേക്ക് മാറ്റാനൊരുങ്ങി ഗ്രേറ്റ് വാള്‍ മോട്ടോര്‍

ന്യൂഡല്‍ഹി: ഗ്രേറ്റ് വാള്‍ മോട്ടോര്‍ ഇന്ത്യയിലെ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന്റെ ഒരു ഭാഗം ബ്രസീലിന് അനുവദിക്കാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ അംഗീകാരങ്ങള്‍ നേടുന്നതില്‍ ഒരു വര്‍ഷം നീണ്ടുനിന്ന കാലതാമസം നേരിട്ട സാഹചര്യത്തിലാണ് ചൈനീസ് വാഹന നിര്‍മ്മാതാക്കള്‍ ഇത്തരമൊരു നടപടിയിലേക്കെത്തിയതെന്ന്  റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയുന്നു.

300 മില്യണ്‍ ഡോളര്‍ വരെയായിരുക്കും പുനര്‍ വിഹിതമായി ബ്രസീലിന് അനുവദിക്കുക. ലാറ്റിനമേരിക്കന്‍ രാജ്യത്തിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കാനുള്ള ഉത്തരവാദിത്തം കഴിഞ്ഞ വര്‍ഷം മുതല്‍ ഇന്ത്യന്‍ പ്രസിഡന്റായ ജെയിംസ് യാംഗിനെ ഗ്രേറ്റ് വാള്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിര്‍ത്തി ഏറ്റുമുട്ടലിനെ തുടര്‍ന്ന് ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിന്റെ വീഴ്ചയാണ് ഗ്രേറ്റ് വാളിന്റെ നീക്കമെന്ന് വിദഗ്ധര്‍ പറയുന്നു.

രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ജനറല്‍ മോട്ടോഴ്‌സിന്റെ ഫാക്ടറി വാങ്ങി ബാറ്ററികളും കാര്‍ ഭാഗങ്ങളും നിര്‍മ്മിച്ച് കാറുകള്‍ നിര്‍മ്മിക്കാന്‍ 1 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ഗ്രേറ്റ് വാള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഗ്രേറ്റ് വാള്‍ ഇതിനോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു.

Author

Related Articles