News

മാന്ദ്യം ശക്തമായതിനാല്‍ പുതിയ നീക്കങ്ങളുമായി സ്റ്റീല്‍ കമ്പനികള്‍; സ്റ്റീല്‍ കമ്പനികളും തളര്‍ച്ചയിലെന്ന് വിലയിരുത്തല്‍

ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര സ്റ്റീല്‍ കമ്പനികളെല്ലാം സ്റ്റീലുകള്‍ക്ക് വില വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ടാറ്റാ സ്്റ്റീല്‍, ജെഎസ്ഡബ്ല്യു തുടങ്ങി രാജ്യത്തെ മുന്‍നിര സ്റ്റീല്‍ കമ്പനികളെല്ലാം ആറ് മാസത്തിനിടെ അടിസ്ഥാന സ്റ്റീല്‍ ഉത്പ്പന്നമായ ഹോട്ട് റോള്‍ഡ് കോയിലിന് വില വിര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. ആവശ്യകത ധികരിച്ചതും. മാന്ദ്യവുമാണ് വില വര്‍ധിക്കാന്‍ ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.  രാജ്യത്തെ വിവിധ സ്റ്റീല്‍ ഉകത്പ്പാദകരും നവംബര്‍ ആദ്യത്തില്‍ 500 രൂപ മുതല്‍ 750 രൂപ വരെ വില ഉയര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒരു ടണ്‍ ഹോട്ട്-റോള്‍ഡ് കോയില്‍ ഇപ്പോള്‍ 35,000 രൂപയ്ക്ക് വില്‍ക്കുന്നുണ്ടെന്നാണ് ഒൗദ്യോഗികമായി പുറത്തുവിട്ട കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

അതേസമയം രാജ്യത്തെ സ്റ്റീല്‍ ഉത്പ്പാദനത്തിലടക്കം ഇപ്പോള്‍ തളര്‍ച്ച നേരിട്ടിട്ടുണ്ട്. വാഹന വിപണിയിലെ തളര്‍ച്ചയും, മറ്റ് ഉത്പ്പാദന മേഖലയിലെ തളര്‍ച്ചയുമാണ് സ്റ്റീല്‍ ഉത്പ്പാദനത്തിലും ഇടിവ് രേഖപ്പെടുത്താന്‍ പ്രധാന കാരണമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.  കഴിഞ്ഞ  മെയ് മാസത്തില്‍ നേരിയ വിലവര്‍ധനവും സ്റ്റീല്‍ ഉത്പന്നങ്ങളിലടക്കം ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം സ്റ്റീല്‍ മേഖലയില്‍ ഈ വര്‍ഷത്തെ ആദ്യത്തെ വില വിര്‍ധനവെന്നാണ് രാജ്യത്തെ മുന്‍നിര കമ്പനികള്‍ വ്യക്തമാക്കുന്നത്.  

വ്യവസായിക ഉത്പാദന വളര്‍ച്ച (ഐ.ഐ.പി) സെപ്റ്റംബറില്‍ എട്ടു വര്‍ഷത്തെ ഏറ്റവും വലിയ താഴ്ചയായ 4.3 ശതമാനത്തിലേക്ക് ഒതുങ്ങിയിരുന്നുവെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.  2011 ഒക്ടോബറിന് ശേഷ രേഖ്‌പ്പെടുത്തിയ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കാണിതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  ഓഗസ്റ്റില്‍ വളര്‍ച്ച, ഏഴു വര്‍ഷത്തെ താഴ്ചയായ നെഗറ്റീവ് 1.1 ശതമാനമായിരുന്നു ഉണ്ടായത്. മുന്‍വര്‍ഷം ഇതേകാലയളവില്‍   4.6 ശതമാനമായിരുന്നു ഐ.ഐ.പി വളര്‍ച്ചയില്‍ രേഖപ്പെടുത്തിയത്.

Author

Related Articles