News

ജെറ്റ് ജീവനക്കാര്‍ക്ക് തൊഴിലവസരം നല്‍കി ടാറ്റാ ഗ്രൂപ്പ്; ജീവനക്കാരെ താജ് മഹല്‍ പാലസിലേക്ക് ക്ഷണിച്ചത് സോഷ്യല്‍മീഡിയയിലൂടെ

ജെറ്റ് എയര്‍വെയ്‌സിന്റെ സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവര്‍ക്ക് ജോലി വാഗ്ദാനം ചെയ്തിരിക്കുകയാണ് ടാറ്റാ ഗ്രൂപ്പ്. ടാറ്റാ ഗ്രൂപ്പിന്റെ തന്നെ ഹോസ്പിറ്റാലിറ്റി വിഭാഗമായ താജ്മഹല്‍ പാലസിലേക്കാണ് ജീവനക്കാരെ കമ്പനി ക്ഷണിച്ചത്. ജെറ്റ് എയര്‍വെയ്‌സ് ജീവനക്കാരുടെ മുന്‍പില്‍ താജ് മഹല്‍ പാലസ് സ്വാഗതവുമായെത്തിയത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ കൂടിയായിരുന്നു. 

താജ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിനൊപ്പം, മുന്‍ ജെറ്റ് എയര്‍വെയ്‌സ് സ്റ്റാഫുകളുടെ സേവനം ശൃംഖലയ്ക്ക് ഗുണം ചെയ്യുമെന്നതിനാല്‍ ടാറ്റാ ഗ്രൂപ്പ് ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാര്‍ക്ക് തൊഴില്‍ നല്‍കുകയാണ്. ജെറ്റ് ജീവനക്കാരുടെ നിയമനം പ്രഖ്യാപിക്കുന്ന ആദ്യ ഗ്രൂപ്പാണ് താജ്. എയര്‍ ഇന്ത്യയുള്‍പ്പെടെ പല എയര്‍ലൈന്‍സ് കമ്പനികളും നേരത്തെ തന്നെ കരാര്‍ അനുസരിച്ചു.

സ്‌പൈസ് ജെറ്റ് ആയിരത്തോളം തൊഴിലാളികളാണ് ഏറ്റെടുത്തിരിക്കുന്നത്. ജെറ്റ് സ്റ്റാഫില്‍ ജോലിക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്. 149 പ്രോപ്പര്‍ട്ടികളും 17,823 മുറികളുമായ താജ്, ഓരോ മാസവും ഒരു ഹോട്ടല്‍ തുറക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്, അതിനാല്‍, കൂടുതല്‍ ആളുകളെ നിയമിക്കേണ്ടതുണ്ട്. 

 

Author

Related Articles