News

2020 ലെ കാര്‍പേഴ്‌സണായി കാര്‍ലോസ് തവാരീസ്; അവാര്‍ഡില്‍ സന്തോഷം പ്രകടിപ്പിച്ച് കാര്‍ലോസ്

വര്‍ഷത്തെ ലോക കാര്‍ പേഴ്‌സണ്‍ ആരാണ്? എന്നാല്‍ 2020 ലെ ലോകകാര്‍ പേഴ്‌സണായി പിഎസ്എ സിഇഒ കൂടിയായ കാര്‍ലോസ് തവാരീസിനെ തിരഞ്ഞെടുത്തു. 24 അംഗ രാജ്യങ്ങളില്‍ നിന്ന് 86 അംഗ ജൂറിയാണ് പുതിയ കാര്‍ പേഴ്‌സണെ തിരഞ്ഞെടുത്തത്.  2020 ഏപ്രില്‍ എട്ടിന് നടക്കുന്ന അന്താരാഷ്ട്ര ആട്ടോഷോയില്‍  പിഎസ്ഒ സിഇഒയ്ക്ക് അവാര്‍ഡ് സമ്മാനിച്ചേക്കും. പിഎസ്എ ഗ്രൂപ്പിലെ എല്ലാ ജീവനക്കാര്‍ക്കും സൂപ്പര്‍വൈസറി ബോര്‍ഡിനും അവാര്‍ഡ് സമര്‍പ്പിക്കുന്നതായി കാര്‍ലോസ് തവാരിസ് പ്രതികരിക്കുകയും ചെയ്തു. 

നിരവധി സുപ്രധാന നേട്ടങ്ങള്‍ കൈവരിച്ചതാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പിഎസ്എ ഗ്രൂപ്പിനെയും ഗ്രൂപ്പിന് കീഴിലെ ഓപല്‍ ബ്രാന്‍ഡിനെയും ലാഭത്തിലേക്ക് എത്തിക്കാന്‍ സാധിച്ചത് നേട്ടമായി. എന്നാല്‍  പിഎസ്എയെയും അതിന്റെ അനുബന്ധ കമ്പനിയായ ഒപലിനെയും ലാഭത്തിലേക്ക് തിരികെ കൊണ്ടുവരുന്നതില്‍ തവാരെസ്  മുഖ്യപങ്ക് വഹിച്ചിട്ടിണ്ടെന്നാണ് റിപ്പോര്‍ട്ട്.  ഗ്രൂപ്പ് പിഎസ്എയും എഫ്സിഎയും ലയിപ്പിക്കുന്നത് ചര്‍ച്ച ചെയ്യുന്നത് അദ്ദേഹത്തിന്റെ നേട്ടങ്ങളില്‍ ഒന്നാണ്.

Author

Related Articles