News

യുഎസ് പ്രതിനിധിയുമായി ഇന്ത്യ ചര്‍ച്ച നടത്തി; ജിഎസ്പി വിഷയം ചര്‍ച്ച ചെയ്തില്ലെന്ന് സൂചന

ന്യൂഡല്‍ഹി: ഇ-കൊമേഴ്‌സ് മേഖലയുമായി ബന്ധപ്പെട്ട ഡാറ്റാ സംരക്ഷണം സംബന്ധിച്ച് ഇന്ത്യ യുഎസ് പ്രതിനിധികളുമായി  ചര്‍ച്ച നടത്തി. ഡാറ്റ പ്രദേശിക വത്കരണം, വിമാനത്തവളങ്ങളുമായി ബന്ധപ്പെട്ട ഗ്രൗന്‍ഡ് ഹാന്‍ഡിലിംഗ് എന്നിങ്ങനെയുള്ള സുപ്രധാന വിഷയങ്ങളാണ് ചര്‍ച്ചയില്‍ കടന്നുവന്നത്. കേന്ദ്ര വാണിജ്യ വ്യാവസായിക വകുപ്പ് മന്ത്രി സുരേഷ് പ്രഭുവും, യുഎസ് സെക്രട്ടറി വില്‍ബര്‍ റോസും തമ്മിലാണ് ചര്‍ച്ച നടത്തിയത്.ഇ-കൊമേഴ്‌സ് മേഖലയിലെ നിക്ഷേപ സാധ്യതകളടക്കം ചര്‍ച്ചയിലേക്ക് കടന്നുവന്നെന്നാണ് വിവരം. ഉപഭോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചയാക്കിയത്. 

അതേസമയം ജിഎസ്പി സംബന്ധമായ വിഷയങ്ങള്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്തില്ലെന്നാണ് വിവരം. വികസിത രാജ്യങ്ങള്‍ക്ക് സാമ്പത്തിക വളര്‍ച്ചയും പുരോഗതിയും ലക്ഷ്യമിട്ട് യുഎസ് നല്‍കുന്ന പദവിയാണ് ജിഎസ്പി.  ഇന്ത്യയുടെ  ജിഎസ്പി പദവി എടുത്തുകളയണമെന്ന ആവശ്യവും യുഎസില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

2017-2018 സാമ്പത്തിക വര്‍ഷം ഇന്ത്യ യുഎസിലേക്ക് കയറ്റി അയച്ചത് 5.6 ബില്യണ്‍ ഡോളര്‍ ഉത്പ്പന്നങ്ങളാണ്. ജിഎസ്പി വഴിയാണ് ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് കൂടുതല്‍ ഉത്പ്പന്നങ്ങള്‍ കയറ്റി  അയച്ചത്. ജിഎസ്പി പദവി അമേരിക്ക പൂര്‍ണമായും എടുത്തു കളഞ്ഞാല്‍ ഇന്ത്യക്ക് വ്യാപാര മേഖലയില്‍ വലിയ തിരിച്ചടിയാണ് ഉണ്ടാവുക. ഇന്ത്യ അധിക തീരു ഈടാക്കുന്ന രാജ്യമെന്നാണ് പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് പറഞ്ഞിരിക്കുന്നത്. അമേരിക്കയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കൂടിയാണ് ഇന്ത്യയുടെ ജിഎസ്പി പദവി എടുത്തു കളഞ്ഞത്. 

അതേസമയം കഴിഞ്ഞ ദിവസം യുഎസ് പ്രതിനിധിയുമായി വാണിജ്യ മന്ത്രി സുരേഷ് പ്രഭു നടത്തിയ ചര്‍ച്ചയില്‍ ജിഎസ്പി വിഷയങ്ങള്‍ കടന്നു വന്നില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്  ചെയ്തിട്ടുള്ളത്. ചര്‍ച്ചയില്‍ പ്രധാനമായും  കടന്നുവന്നത് ഇ-കൊമേഴ്‌സ്, മെഡിക്കല്‍ തുടങ്ങിയ വിഷയങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. 

 

Author

Related Articles