News

ജനുവരിയില്‍ ജിഎസ്ടി സമാഹരണം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്കെത്തിയത് കേന്ദ്രത്തിന് ആശ്വാസം; 2019 ലെ എട്ട് മാസത്തെ വന്‍ ഇടിവ് 2020 ല്‍ നികത്താന്‍ പറ്റുമെന്ന പ്രതീക്ഷയുമായി കേന്ദ്രം; ബജറ്റില്‍ നിര്‍മ്മല സീതാരാമന്‍ പറഞ്ഞ കണക്കുകളെടുക്കുമ്പോള്‍

ന്യൂഡല്‍ഹി: ജിഎസ്ടി സമാഹരണത്തില്‍ പലപ്പോഴും ചില ചാഞ്ചാട്ടങ്ങള്‍ പ്രകടമാകാറുണ്ട്.  2019 ല്‍ ആകെ നാല് മാസം മാത്രമാണ് ജിഎസ്ടി സമാഹരണം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്കെത്താറുള്ളത്. നവംബര്‍, ഡിസംബര്‍ മാസത്തിലെ ജിഎസ്ടി സമാഹരണം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്കെത്തിയത് സര്‍ക്കാറിന് ചെറിയ ആശ്വാസം നല്‍കുന്നുണ്ട്.  അതേസമയം ജനുവരി മാസത്തെ ജിഎസ്ടി സമാഹരണം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്കെത്തിയത് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ എടുത്തുപറയുകയും  ചെയ്തിട്ടുണ്ട്.  ജനുവരിയിലെ ജിഎസ്ടി സമാഹരണം 1.1 ലക്ഷം കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകള്‍ പ്രകാരം ചൂണ്ടിക്കാട്ടുന്നത്.  

നിലവില്‍ ആഭ്യന്തര ജിഎസ്ടി സമാഹരണത്തില്‍ രേഖപ്പെടുത്തിയത് 86,453 കോടി രൂപയും, ഐജിഎസ്ടി  സമാഹരണത്തില്‍ 23,597 കോടി രൂപയുമാണ്  രേഖപ്പെടുത്തിയത്. ജിഎസ്ടി വരുമാനത്തില്‍ ഡിസംബറില്‍ ആകെ രേഖപ്പെടുത്തിയത് 1.03 ലക്ഷം കോടി രൂപയായിരുന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  

ജിഎസ്ടിയില്‍ മികച്ച വരുമാനം നേടാന്‍ സാധിച്ചെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. ജിഎസ്ടിയിലൂടെ പുതിയതായി 16 ലക്ഷം നികുതിദായകരെ എത്തിക്കാനെയെന്നും സര്‍ക്കാര്‍ പറയുമ്പോഴും ജിഎസ്ടിയിലെ വരുമാന വിഹിതത്തിലെ ഇടിവ്  ബജറ്റില്‍ പറഞ്ഞില്ല.  2019 ല്‍ ആകെ നാല് തവണ മാത്രമാണ് ജിഎസ്ടി സമാഹരണം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്കെത്തിയത്. ബാക്കിയുള്ള എട്ട് മാസങ്ങളില്‍ ജിഎസ്ടി സമാഹരണം ഒരു ലക്ഷം കോടി രൂപയ്ക്ക് താഴെയായിരുന്നുവെന്നാണ് വിലയിരുത്തല്‍.  

സെപ്റ്റംബറിലെ ജിഎസ്ടി സമാഹരണത്തില്‍ ആകെ 2.5 ശതമാനം ഇടിവും, ഒക്ടോബറില്‍ 5.3 ശതമാനം ഇടിവുമാണ് ആകെ ഉണ്ടായിയിട്ടുള്ളത്.  2018 നെ അപേക്ഷിച്ചുള്ള കണക്കുകളാണിത്.  അതേസമയം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ജിഎസ്ടി സമാഹരണത്തില്‍ വന്‍ ഇടിവ് വന്നിട്ടുണ്ടെന്നണ് റിപ്പോര്‍ട്ട്. 3.38 ശതമാനം വര്‍ധനവാണ് ഏപ്രില്‍ മുതല്‍  ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

ജിഎസ്ടിയിലൂടെ അധിക വരുമാനം നേടാന്‍ സാധിക്കുമെന്ന കേന്ദ്രസര്‍ക്കാറിന്റെ എല്ലാ പ്രതീക്ഷകള്‍ക്കും വിപരീതമായിട്ടാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സെപ്റ്റംബറില്‍ കേന്ദ്ര ജിഎസ്ടിയിലെ വരുമാനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്  16,630 കോടി രൂപയാണെന്നാണ് കണക്കുളിലൂടെ തുറന്നുകാട്ടുന്നത്. സംസ്ഥാന ജിഎസ്ടിയിലെ ആകെ സമാഹരണം 22,598 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. കയറ്റമതി ഇറക്കുമതിയിലെ ആകെ ജിഎസ്ടി സമാഹരണം  45,069  കോടി രൂപയുമാണ്. 

അതേസമയം മേയ് മാസത്തില്‍ ജിഎസ്ടി വരുമാനത്തില്‍ ആകെ രേഖപ്പെടുത്തിയത്  1,00,289 കോടി രൂപയും, ഏപ്രില്‍  മാസത്തില്‍  1,13,865 കോടി രൂപയുമാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍, മെയ് മാസത്തില്‍ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്കെത്തിയ സ്ഥാനത്താണ് ജൂണില്‍ ഒരു ലക്ഷം കോടി രൂപയ്ക്ക് താഴെ എത്തിയത്. ജിഎസ്ടിയിലൂടെ നികുതി തട്ടിപ്പുകള്‍ തടയാന്‍ കഴിയുമെന്ന കേന്ദ്രസര്‍ക്കാറിന്റെ വാദങ്ങളെ പൊളിച്ചെഴുതുകയാണ് പുതിയ കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.

Author

Related Articles