News

ആഗസ്റ്റ് മാസത്തില്‍ ജിഎസ്ടി സമാഹരണം ഒരു ലക്ഷം കോടി രൂപയ്ക്ക് താഴെ; കേന്ദ്രസര്‍ക്കാറിന് ജിഎസ്ടിയിലൂടെ അധിക വരുമാനം നേടാനായില്ലെന്ന വിമര്‍ശനം ശക്തം

ന്യൂഡല്‍ഹി: ജിഎസ്ടിയിലൂടെ കേന്ദ്രസക്കാറിന് പ്രതീക്ഷിച്ച രീതിയില്‍ വരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിന്റെ പ്രധാന കാരണം ജിഎസ്ടിയിലൂടെ തട്ടിപ്പുകള്‍ അധികരിച്ചുവരുന്നതാണ്. ജിഎസ്ടി സമാഹരണം ആഗസ്റ്റ് മാസത്തില്‍ ഒരു ലക്ഷം കോടി രൂപയ്ക്ക്് താഴെ എത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ആഗസ്റ്റ് മാസത്തല്‍ ജിഎസ്ടി സമാഹരണം 98,202 കോടി രൂപയായി ചുരുങ്ങി. അതേസമയം ഈ വര്‍ഷം രണ്ടാം തവണയാണ് ജിഎസ്ടി സമാഹരണം ഒരു ലക്ഷം കോടി രൂപയ്ക്ക് താഴെ എത്തുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേകാലയളില്‍ രാജ്യത്തെ ആകെ ജിസ്എസ്ടി വരുമാനത്തില്‍ രേഖപ്പെടുത്തിയത് 93,960 കോടി രൂപയായിരുന്നു, 

ആഗസ്റ്റ് മാസത്തില്‍ കേന്ദ്ര ജിഎസ്ടി (CGST) സമാഹരണത്തില്‍ രേഖപ്പെടുത്തിയത് ഏകദേശം 17,773 കോടി രൂപയാണ്. സംസ്ഥാന തലത്തിലെ ജിഎസ്ടി വരുമാനത്തില്‍ ആകെ രേഖപ്പെടുത്തിയത് 24,239 കോടി രൂപയുമാണ്. എന്നാല്‍ സംയോജിത ജിഎസ്ടി സമാഹരണം അഥവാ  (IGST) കയറ്റുമതി ഇറക്കുമതി ജിഎസ്ടി സമാഹരണം ഏകദേശം 48,958 കോടി രൂപയുമാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്രധമ്ന്ത്രാലയം പുറത്തുവിട്ട കണക്കുകലിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കികൊണ്ടുള്ള അഭിപ്രായം പുറത്തുവന്നിട്ടുള്ളത്. 

അതേസമയം മേയ് മാസത്തില്‍ ജിഎസ്ടി വരുമാനത്തില്‍ ആകെ രേഖപ്പെടുത്തിയത്  1,00,289 കോടി രൂപയും, ഏപ്രില്‍  മാസത്തില്‍  1,13,865 കോടി രൂപയുമാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍, മെയ് മാസത്തില്‍ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്കെത്തിയ സ്ഥാനത്താണ് ജൂണില്‍ ഒരു ലക്ഷം കോടി രൂപയ്ക്ക് താഴെ എത്തിയത്. ജിഎസ്ടിയിലൂടെ നികുതി തട്ടിപ്പുകള്‍ തടയാന്‍ കഴിയുമെന്ന കേന്ദ്രസര്‍ക്കാറിന്റെ വാദങ്ങളെ പൊളിച്ചെഴുതുകയാണ് പുതിയ കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

കേന്ദ്ര ജിഎസ്ടി (CGST) വരുമാനം ജൂണില്‍ രേഖപ്പെടുത്തിയത് 18,366  കോടി രൂപയാണ്. സംസ്ഥാനങ്ങളുടെ ജിഎസ്ടി (SGST) വരുമാനത്തില്‍ രേഖപ്പെടുത്തിയത്  25,343  കോടി രൂപയുമാണ് ജൂണ്‍ മാസത്തില്‍  രേഖപ്പെടുത്തിയത്. അതേസമയം കയറ്റുമതി, ഇറക്കുമതി എന്നിവയെ ആശ്രയിക്കുന്ന സംയോജിത ജിഎസ്ടി വരുമാനമായി ജൂണ്‍ മാസത്തില്‍ ആകെ രേഖപ്പെടുത്തിയത് 47,772 കോടി രൂപയുമാണ്.

Author

Related Articles