നികുതിയില്‍ സ്ഥിരത കൈവരിക്കാന്‍ ശ്രമിച്ച് ജിഎസ്ടി കൗണ്‍സില്‍; നിലവിലെ സാമ്പത്തിക അനിശ്ചിതത്വത്തിനിടയിവും ജിഎസ്ടിയില്‍ മാറ്റങ്ങള്‍; കൂടുതല്‍ സമയം ആവിശ്യപ്പെട്ട് ബിസിനസുകാര്‍
ന്യൂഡല്‍ഹി: വ്യാപകമായ സാമ്പത്തിക അനിശ്ചിതത്വത്തിനിടയില്‍, ചരക്ക് സേവന നികുതി (ജിഎസ്ടി) നിയമങ്ങളില്‍ സ്ഥിരതയും നടപടിക്രമങ്ങളിലെ കര്‍ശനമായ മാറ്റങ്ങളും പാലിക്കാന്‍ ബിസിനസുകാര്‍ക്ക് കൂടുതല്‍ സമയം ആവശ്യപ്പെടുകയാണ് വിദഗ്ധര്‍. നികുതി ഘടനയിലെ അപാകതകള്‍ പരിഹരിക്കാനും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വരുമാന സ്ഥിതി ചര്‍ച്ച ചെയ്യാനും ചരക്ക് സേവന നികുതി (ജിഎസ്ടി) കൗണ്‍സില്‍ ശനിയാഴ്ച തലസ്ഥാനത്ത് നടന്ന യോഗത്തില്‍ പദ്ധതിയിട്ടു.
മൊബൈല്‍ ഫോണുകള്‍, തുണിത്തരങ്ങള്‍, പാദരക്ഷകള്‍ എന്നിവയിലെ നികുതി നിരക്കിന് മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഈ ഉല്‍പ്പന്നങ്ങളുടെ നികുതി വിഹിതം അസംസ്കൃത വസ്തുക്കളേക്കാളും ഉല്പാദനത്തില് ഉപയോഗിക്കുന്ന സേവനങ്ങളേക്കാളും ഉയര്‍ന്നതായി തുടരുന്നതായിരിക്കും. ഈ ഉല്‍പ്പന്നങ്ങളുടെ നികുതി നിലവില്‍ അസംസ്കൃത വസ്തുക്കളുടെയും സേവനങ്ങളുടെയും വിലയേക്കാള്‍ കുറവായതിനാല്‍, അധിക തുക ബിസിനസുകള്‍ക്ക് സര്‍ക്കാര്‍ തിരികെ നല്കേണ്ടിവരുന്നുണ്ട്. കൊറോണ വൈറസിന്റെ വ്യാപനവും ഉപഭോഗത്തിലെ കുറവും മൂലം വ്യാപകമായ സാമ്പത്തിക അനിശ്ചിതത്വം കണക്കിലെടുക്കുമ്പോള്‍ ഈ മാറ്റങ്ങള്‍ നിലനിര്‍ത്തുന്നത് അഭികാമ്യമാണെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു.
സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുന്ന നിലവിലെ ഘടകങ്ങളെ ജിഎസ്ടി കൗണ്‍സില്‍ മനസിലാക്കുമെന്നും പുതിയ പരിഷ്കാരങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മികച്ച സമീപനം സ്വീകരിക്കുമെന്നും ബിസിനസുകള്‍ പ്രതീക്ഷിക്കുന്നു. ഇലക്ട്രോണിക് ഇന്‍വോയ്സിംഗ്, പുതിയ റിട്ടേണുകള്‍ എന്നിങ്ങനെയുള്ള നിരവധി പുതിയ മാറ്റങ്ങളുടെ സമയപരിധി വിപുലീകരിക്കുന്നത് മാന്ദ്യവുമായി പൊരുത്തപ്പെടുന്ന ബിസിനസുകള്‍ക്ക് ഒരു സാന്ത്വനമായി വര്‍ത്തിക്കുമെന്നും ഡെലോയിറ്റ് ഇന്ത്യയിലെ നികുതി പങ്കാളിയായ എം.എസ്. മണി പറഞ്ഞു.
നികുതി പാലിക്കല്‍ മെച്ചപ്പെടുത്തുന്നതിനായി ജിഎസ്ടി കൗണ്‍സില്‍ നടപ്പാക്കേണ്ട പുതിയ നടപടികളില്‍ നിലവിലുള്ള നികുതിദായകരുടെ ആധാര്‍ ഓതന്റിക്കേഷന്, പുതിയ നികുതി റിട്ടേണ്‍ ഫോമുകളിലേക്കുള്ള മാറ്റം, വില്‍പ്പനയിലെ നികുതി വരുമാനവുമായി ഇലക്ട്രോണിക് ഇന്‍വോയ്സുകളുടെ ബന്ധിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു. ജിഎസ്ടിയുടെ രണ്ടാം വര്‍ഷമായ 2019 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക റിപ്പോര്‍ട്ടും അനുരഞ്ജന പ്രസ്താവനയും സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2020 മാര്‍ച്ച് 31 ആണ്. നികുതി വരുമാനം പ്രോസസ്സ് ചെയ്യുന്ന കമ്പനിയായ ജിഎസ്ടിഎന്‍ നേരിടുന്ന അപാകതകളും കൗണ്‍സില്‍ അവലോകനം ചെയ്യും. സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ അവസ്ഥയെക്കുറിച്ചും ഇത് ചര്‍ച്ച ചെയ്യും. അവയില്‍ പലതും കേന്ദ്രസര്‍ക്കാര്‍ പേയ്മെന്റുകള്‍ വൈകിപ്പിക്കുന്നതായി പരാതിപ്പെട്ടിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍