News

ജിഎസ്ടി റിട്ടേണ്‍ അടയ്ക്കാന്‍ വൈകിയവരില്‍ നിന്ന് പിഴ ഈടാക്കില്ല: നിര്‍മ്മലാ സീതാരാമന്‍

ന്യൂഡല്‍ഹി: ജിഎസ്ടി റിട്ടേണ്‍ അടയ്ക്കാന്‍ വൈകിയവരില്‍ നിന്ന് പിഴ ഈടാക്കില്ലെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചു. നികുതി കുടിശ്ശിക ഇല്ലാത്തവരില്‍ നിന്ന് പിഴ ഈടാക്കില്ലെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. നികുതി കുടിശ്ശിക ഉള്ളവരില്‍ നിന്ന് ഒരു റിട്ടേണിന് 500 രൂപയില്‍ കൂടുതല്‍ പിഴയിനത്തില്‍ ഈടാക്കില്ലെന്നും മന്ത്രി പറഞ്ഞു.

ഈ ആനുകൂല്യം ജൂലൈ ഒന്നിനും ജൂലൈ 30 നുമിടയില്‍ സമര്‍പ്പിക്കുന്ന ജിഎസ്ടിആര്‍-3ബി റിട്ടേണുകള്‍ക്ക് എല്ലാം ബാധകമായിരിക്കുമെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനു ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. യോഗത്തിലെടുത്ത മറ്റ് തീരുമാനങ്ങളെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമാകുന്നതേ ഉള്ളൂ. നാല്പതാമത്  ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് ഇന്ന് നടന്നത്. വീഡിയോ കോണ്‍ഫന്‍സ് വഴിയാണ് യോഗം നടന്നത്.

News Desk
Author

Related Articles