News

ജിഎസ്ടി നിരക്കില്‍ വന്‍ ഇളവ്; ചെറുകിട വ്യാപാരികള്‍ക്ക് ആശ്വാസം; ജിഎസ്ടി റജിസ്‌ട്രേഷന്‍ 40 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ ഇനി എടുത്താല്‍ മതി

ജിഎസ്ടി കൗണ്‍സില്‍ യോഗ തീരുമാനങ്ങളില്‍ ചെറുകിട വ്യാപാരികള്‍ക്ക് ആശ്വാസകരം. റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കും ആശ്വാസകരമായ തീരുമാനമാണിത്.  ഇനി മുതല്‍ 40 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ മാത്രം ജിഎസ്ടി റജിസ്‌ട്രേഷന്‍ എടുത്താല്‍ മതിയെന്നാണ് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലെ പ്രധാനപ്പെട്ട തീരുമാനം. നേരത്തെ ഇത് 20 ലക്ഷം വരുമാനമുള്ള വ്യാപാരികള്‍ക്ക് ബാധകമായിരുന്നു.

 ഇത് ചെറുകിട വ്യാപാരികള്‍ക്ക് പ്രതിസന്ധി മറികടക്കാനുള്ള ഒരു തീരുമാനമാണെന്നാണ് വിലയിരുത്തുന്നത്. റിയല്‍ എസ്റ്റേസ്റ്റ് മേഖലയുടെ വളര്‍ച്ചക്ക് അനുയോജ്യമായ തീരുമാനം കൂടിയാണിത്. റിയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍ ഇതോടെ വന്‍ കുതിപ്പാണ് ഉണ്ടാകാന്‍ പോകുന്നത്. 

ജിഎസ്ടി മൂലം സാമ്പത്തിക പ്രതിസന്ധി നേരിട്ട വ്യാപരികള്‍ക്ക് ഇതോടെ കരകയറാനാകും. ജിഎസ്ടി കോംപോസിഷന്‍ 1.5 കോടി രൂപയായി ഉയര്‍ത്തുകയും ചെയ്തു. അതേ സമയം കേരളത്തിന് ഒരു ശതമാനം പ്രളയ ദുരന്ത സെസ് ഏര്‍പ്പെടുത്താനും ജിഎസ്ടി കൗണ്‍സില്‍ യോഗം അനുമതി നല്‍കി. ഒരു ശതമാനം സെസ് കേരളത്തിന് ജിഎസ്ടിയോടപ്പം രണ്ട് വര്‍ഷത്തേക്ക് ഈടാക്കാം.

 

Author

Related Articles