ജിഎസ്ടിയില്‍ തട്ടിപ്പുകള്‍ പെരുകുന്നു; 660 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ് പുറത്ത്
ന്യൂഡല്‍ഹി: ജിഎസ്ടിയിലൂടെ കൂടുതല്‍ വരുമാനം ഉണ്ടാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പലപ്പോഴും ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ളത്. മാത്രമല്ല, നികുതി തട്ടിപ്പുകള്‍ ജിഎസ്ടിയിലൂടെ ഇല്ലാതാക്കാന്‍ കഴിയുമെന്ന വാദമാണ് കേന്ദ്രസര്‍ക്കാര്‍ പലപ്പോഴും നിരത്തിയിത്. എന്നാല്‍ ജിഎസ്ടിയിലൂടെ കേന്ദ്രസര്‍ക്കാറിന് ഉയര്‍ന്ന വരുമാനം ഉണ്ടാക്കാന്‍ ഇതുവരെ സാധ്യമായിട്ടില്ല. നിരവിധി തട്ടിപ്പുകളാണ് ജിഎസ്ടിയില്‍ ഉണ്ടായിട്ടുള്ളത്. ജിഎസ്ടിയിലൂടെ രാജ്യത്ത് കൂടുതല്‍ തട്ടിപ്പുകള്‍ നടന്നിട്ടും കേന്ദ്രസര്‍ക്കാര്‍ പലപ്പോഴും കണ്ടില്ലെന്ന് നടിക്കുന്നുവെന്നാണ് ആരോപണം. എന്നാല്‍ ഹരിയാനയില്‍ രാജ്യം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് ഇക്കഴിഞ്ഞ ദിവസം നടന്നത്.
90 കമ്പനികള്‍ വഴി 173 വ്യാജ ബാങ്ക് എക്കൗണ്ടുകള്‍ ഉണ്ടാക്കിയും, വ്യാജ ഇന്നവോയ്സുകള് വഴിയും 660 കോടി രൂപയുടെ തട്ടിപ്പാണ് ഹരിയാനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സ് (DGGI) നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. അനുപം സിംഗള്‍ എന്നയാള്‍ വിവിധ ക്രെഡിറ്റ്, ഡെബിറ്റ് , സിംകാര്‍ഡ് ഉപയോഗിച്ച് വന്‍ തിരിമറിയാണ് ജിഎസ്ടിയിലൂടെ നടത്തിയിട്ടുള്ളത്. ഇയാള്‍ വിവിധ വ്യാജ അക്കൗണ്ട് വഴി വന്‍ തട്ടിപ്പാണ് നടത്തിയത്.
173 ബാങ്ക് അക്കൗണ്ടുകളുടെ ചെക്ക് ബുക്കുകള്‍, എന്നിവയെല്ലാം ജിഎസ്ടി ഇന്റലിജന്‍സ് റെയ്ഡിലൂടെ ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ജ്യത്ത് വിവിധ കമ്പനികള്‍ ജിഎസ്ടിയില്‍ വന്‍ തിരിമറി നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. അതേസമയം ജിഎസ്ടി വരുമാനത്തില്‍ വന്‍ ഇടിവാണ് ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ വന്‍ ഇടിവാണ് േഖപ്പെടുത്തിയിട്ടുള്ളത്. രാജ്യത്ത് ജിഎസ്ടിയില്‍ തട്ടിപ്പുകള്‍ അധികരിച്ചത് മൂലാണ് വരുമാനത്തില്‍ പ്രതീക്ഷിച്ച രീതിയില്‍ വര്‍ധനവുണ്ടാകാതെ പോയത്.
ജിഎസ്ടി വരുമാനം ജൂണ്‍ മാസത്തില്‍ ഒരു ലക്ഷം കോടി രൂപയ്ക്ക് താഴെ എത്തിയതായി കണക്കുകളിലൂടെ വ്യക്തമാക്കുന്നു. എന്നാല്‍ ജിഎസ്ടിയില്‍ വന്‍ തിരിമറികള്‍ നടക്കുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളിലൂടെ വ്യക്തമാകുന്നത്. ജൂണില്‍ ജിഎസ്ടി വരുമാനമായി ഒഴുകിയെത്തിയത് 99,939 കോടി രൂപ മാത്രമാണ്. ഏപ്രില്‍, മെയ് മാസത്തില്‍ ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്കാണ് ജിഎസ്ടി വരുമാനമായി എത്തിയത്
അതേസമയം മേയ് മാസത്തില്‍ ജിഎസ്ടി വരുമാനത്തില്‍ ആകെ രേഖപ്പെടുത്തിയത് 1,00,289 കോടി രൂപയും, ഏപ്രില്‍ മാസത്തില്‍ 1,13,865 കോടി രൂപയുമാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍, മെയ് മാസത്തില്‍ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്കെത്തിയ സ്ഥാനത്താണ് ജൂണില്‍ ഒരു ലക്ഷം കോടി രൂപയ്ക്ക് താഴെ എത്തിയത്. ജിഎസ്ടിയിലൂടെ നികുതി തട്ടിപ്പുകള്‍ തടയാന്‍ കഴിയുമെന്ന കേന്ദ്രസര്‍ക്കാറിന്റെ വാദങ്ങളെ പൊളിച്ചെഴുതുകയാണ് പുതിയ കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍