ജിഎസ്ടി റിട്ടേണ്‍ പിഴയിളവ്: കേരളത്തില്‍ ഗുണം ലഭിക്കുക 20 ശതമാനത്തില്‍ താഴെ
കൊച്ചി: ചരക്ക്, സേവന നികുതി റിട്ടേണ്‍ സമര്‍പ്പണം വൈകിയവര്‍ക്ക് 500 രൂപ മാത്രം പിഴയോടെ ഫയലിങ് പൂര്‍ത്തിയാക്കാനുള്ള അവസരം സെപ്റ്റംബര്‍ 30 വരെ നല്‍കാനുള്ള തീരുമാനത്തിന്റെ ഗുണം കേരളത്തില്‍ ലഭിക്കുക 20 ശതമാനത്തില്‍ താഴെ ബിസിനസുകാര്‍ക്കു മാത്രം. കേരളത്തിലെ ഭൂരിഭാഗം വ്യാപാരികളും വ്യവസായികളും നേരത്തേതന്നെ റിട്ടേണ്‍ ഫയല്‍ ചെയ്തതിനാലാണിത്. സാങ്കേതിക തകരാറും ജിഎസ്ടി നെറ്റ്വര്ക്കിലെ പിഴവും മൂലം റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയാത്തവരാകട്ടെ ലക്ഷക്കണക്കിനു രൂപ ഇതിനോടകം പിഴയായി അടച്ചിട്ടുണ്ട്.
ജിഎസ്ടി നിലവില്‍ വന്ന 2017 ജൂലൈ മുതല്‍ ഈ മാസം വരെയുള്ള ജിഎസ്ടിആര്‍ 3ബിയുടെ പ്രതിമാസ, ത്രൈമാസ സമര്‍പ്പണം വൈകിയവര്‍ക്കാണ് 500 രൂപ മാത്രം പിഴയോടെ ഫയലിങ് പൂര്‍ത്തിയാക്കാനുള്ള അവസരം. സെപ്റ്റംബര്‍ 30നു മുന്‍പ് പെന്‍ഡിങ് റിട്ടേണ്‍ സമര്‍പ്പണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ജിഎസ്ടി റജിസ്ട്രേഷന് റദ്ദാകും. നികുതിബാധ്യതയില്ലാത്തവര്ക്ക് ലേറ്റ് ഫീ പൂര്‍ണമായും ഒഴിവാക്കിയിട്ടുമുണ്ട്. നികുതി അടച്ച്, റിട്ടേണ്‍ ഫയല്‍ ചെയ്തവരോടുള്ള അനീതിയാണ് കൗണ്‍സിലിന്റെ തീരുമാനമെന്ന് വ്യാപക ആക്ഷേപമുയരുന്നുണ്ട്.
സാങ്കേതിക തകരാര്‍ നിലനില്‍ക്കുമ്പോഴും റിട്ടേണ്‍ വൈകാതെ നോക്കുകയും ലേറ്റ് ഫീ കൃത്യമായി അടച്ച് ഫലയിങ് നടത്തുകയും ചെയ്യുന്നവരാണ് കേരളത്തിലെ റജിസ്റ്റേഡ് വ്യാപാരികളും വ്യവസായികളും. ലക്ഷക്കണക്കിനു രൂപ കോവിഡ് കാലത്തും ലേറ്റ് ഫീ ഇനത്തില്‍ അടച്ച വ്യാപാരികളും വ്യവസായികളുമുണ്ട്. റിട്ടേണ്‍ വൈകുന്ന ഓരോ ദിവസത്തിനുമാണ് പിഴ ഈടാക്കുന്നത്. ഓരോ റിട്ടേണിനും ലേറ്റ് ഫീ പരമാവധി 10,000 എന്നും പരിധിയുണ്ട്. ഇതാണ്, ഫയലിങ് വൈകിയ ദിവസങ്ങളുടെ കണക്ക് നോക്കാതെ 500 രൂപ മാത്രം പിഴയെന്നു കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചത്.
കഴിഞ്ഞ വര്‍ഷം ജനുവരി വരെ ജിഎസ്ടി ലേറ്റ് ഫീ ഇനത്തില്‍ ഈടാക്കിയത് 4172 കോടി രൂപയാണ്. ഇതിനു മുന്‍പും പിഴത്തുക എടുത്തു കളഞ്ഞപ്പോള്‍ കേരളത്തിലെ വ്യാപാരികള്‍ക്കു കാര്യമായ പ്രയോജനം ജനം ലഭിച്ചിരുന്നില്ല. പിഴയായി അടച്ച പണം തിരികെ നല്‍കണമെന്നാണ് വ്യാപാരികളുടെ ഇപ്പോഴത്തെ ആവശ്യം. ലേറ്റ് ഫീയില്‍ ഇളവു നല്കിയാലും പഴയ പെന്‍ഡിങ് റിട്ടേണുകളുടെ ഇന്പുട് ടാക്സ് ക്രെഡിറ്റ് എടുക്കാന്‍ കഴിയാത്തതിനാല്‍ സര്‍ക്കാര്‍ നല്കുന്ന സമയപരിധിയില്‍ എത്രപേര്‍ റിട്ടേണ്‍ സമര്‍പ്പണം പൂര്‍ത്തിയാക്കുമെന്നു കാത്തിരുന്നു കാണണം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍