സ്ത്രീകള്‍ക്ക് പലിശ രഹിത വായ്പ പദ്ധതിയുമായി ഗുജറാത്ത് സര്‍ക്കാര്‍
കൊവിഡ് -19 പ്രതിസന്ധി ഘട്ടത്തില്‍ സ്ത്രീകള്‍ക്കിടയില്‍ സ്വയംതൊഴില്‍ പ്രോത്സാഹിപ്പിക്കുന്നതിന് പലിശ രഹിത വായ്പ നല്‍കുന്നതിനായി പ്രത്യേക പദ്ധതി ആരംഭിക്കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17 ന് ഇതിനായി പ്രത്യേക പദ്ധതിയ്ക്ക് തുടക്കം കുറിക്കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു. മുഖ്യമന്ത്രി മഹിളാ കല്യാണ്‍ സ്കീം (എംഎംകെഎസ്) പ്രകാരം 10 അംഗങ്ങള്‍ ഉള്‍പ്പെടുന്ന വനിതാ സ്വാശ്രയ ഗ്രൂപ്പുകള്‍ക്ക് (എസ്എച്ച്ജി) ഒരു ലക്ഷം രൂപ വായ്പ നല്‍കും.
വായ്പകളുടെ പലിശ ഭാരം സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൊത്തം ഒരു ലക്ഷം സ്വാശ്രയ സംഘങ്ങള്‍ക്ക് ഗ്രാമീണ, നഗര പ്രദേശങ്ങളില്‍ 50,000 വീതം സംഘങ്ങള്‍ക്ക് പദ്ധതി പ്രകാരം വായ്പ നല്‍കും. സ്ത്രീകളെ സ്വയം തൊഴില്‍ ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി അവതരിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു. ഈ പദ്ധതി സ്ത്രീകളെ സ്വന്തം കാലില്‍ നില്‍ക്കാനും അവരുടെ കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുകയും ചെയ്യും.
സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളില്‍ എംഎംകെഎസ് ഗുജറാത്ത് ഉപജീവന പ്രമോഷന് കമ്പനിയും നഗരപ്രദേശങ്ങളില്‍ ഗുജറാത്ത് നഗര ഉപജീവന മിഷനും പദ്ധതി നടപ്പിലാക്കും. ഈ പദ്ധതി സ്ത്രീകള്‍ക്ക് അവരുടെ വീടുകളില്‍ നിന്ന് സ്വന്തമായി ഒരു ചെറുകിട ബിസിനസ്സ് ആരംഭിക്കാന്‍ സഹായിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പദ്ധതി സംബന്ധിച്ച് സര്‍ക്കാര്‍ ഉടന്‍ തന്നെ ബാങ്കുകളുമായും മറ്റ് വായ്പക്കാരുമായും ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍