വീടുപണിയുടെ ബജറ്റ് 30 ശതമാനത്തിലേറെ കുറയ്ക്കുന്ന 'മിടുക്കന്'; ജിപ്സം ബോര്‍ഡിന്റെ മികവ് ആകര്‍ഷകം തന്നെ; ചൂടു മുതല്‍ ഭൂകമ്പത്തെ വരെ പ്രതിരോധിക്കാന്‍ കേമന്‍; കണ്‍ട്രക്ഷന്‍ മേഖലയില്‍ തരംഗമാവുന്ന ജിപ്സം പാനലിനെ അറിയാം
വീടുപണി എന്ന് കേള്‍ക്കുമ്പോള്‍ ഏവരുടേയും മുഖത്ത് ആശങ്ക പരക്കുന്നത് പതിവാണ്. കാരണമെന്താ..താങ്ങാന്‍ പറ്റാത്ത ചെലവ് തന്നെ. എന്നാല്‍ ജിപ്സം പാനല്‍ ഉപയോഗിച്ചുള്ള വീട് നിര്‍മാണ പദ്ധതി ഇപ്പോള്‍ കേരളക്കരയിലും 'വൈറലായ'തിന് പിന്നാലെ ഏവരും ഇതിനെ പറ്റി കൂടുതല്‍ അറിയാന്‍ ശ്രമിക്കുകയാണ്. വളരെ ചെലവ് കുറഞ്ഞതും അതിവേഗത്തില്‍ തന്നെ പ്രകൃതി സൗഹൃദമായ വീടുകള്‍ നിര്‍മ്മിക്കാം എന്നതുമാണ് ജിപ്സം ബോര്‍ഡിനെ കണ്‍ട്രക്ഷന്‍ മേഖലയില്‍ സൂപ്പര്‍ ഹിറ്റാവാന്‍ കാരണമാക്കിയത്.
കേന്ദ്ര ഹൗസിങ് മന്ത്രാലയത്തിന് കീഴിലുള്ള BMTPC (ബില്‍ഡിംഗ് മെറ്റീരിയല്‍സ് ആന്‍ഡ് ടെക്നോളജി പ്രമോഷന് കൗണ്‍സില്‍) നടപ്പിലാക്കിയ ഗ്ലാസ് ഫൈബര്‍ റെയ്ന്‍ഫോഴ്സ്ഡ് ജിപ്സം പാനല്‍ ഉപയോഗിച്ചുള്ള വീട് നിര്‍മാണം ഇപ്പോള്‍ കേരളത്തിലും പൊടി പൊടിക്കുകയാണ്. ഫാക്ടിന്റെ കൊച്ചി അമ്പലമേട്ടിലുള്ള ഞഇഎ ബില്‍ഡിങ് പ്രോഡക്ട്സ് ലിമിറ്റഡ് ആണ് കേരളത്തിലെ GFRG വീടുകളുടെ പ്രഥമ സംരംഭകര്‍.
GFRG പാനലുകള്‍ കൊണ്ട് ഫൗണ്ടേഷന്, ബെയ്സ്മെന്റ് ഒഴികെ ഭിത്തി, റൂഫ്, സ്റ്റെയര്‍, സീലിങ് ഇവയെല്ലാം നിര്‍മിക്കാന്‍ സാധിക്കുന്നു. ഇത്തരം ഭിത്തികള്‍ക്ക് പ്ലാസ്റ്ററിങ് വേണ്ടേ വേണ്ട. ഫോസ്ഫോ ജിപ്സം (ഫോസ്ഫോറിക് ആസിഡിന്റെ ബൈപ്രോഡക്ട്), റോവിങ് ഗ്ലാസ്, അമോണിയം കാര്‍ബണേറ്റ് ഇവയാണ്് GFRG പാനലുകളുടെ പ്രധാന അസംസ്കൃതവസ്തുക്കള്‍.
ജിപ്സം ബോര്‍ഡ് നിര്‍മ്മിക്കുന്നതിങ്ങനെ
150 ഡിഗ്രി വരെ ചൂടില്‍ ഫോട്ടോ ജിപ്സം നീറ്റി എടുക്കുന്ന മിശ്രിതം വോള്‍ പാനല്‍ നിര്‍മാണസ്ഥലത്തേക്ക് എത്തി ക്കുന്നു. മൂന്നു മീറ്റര്‍ വീതിയും, 12 മീറ്റര്‍ നീളവുമുള്ള അച്ചു കളില്‍ എത്തിച്ച് ജലത്തിനും, മറ്റ് കെമിക്കലുകള്‍ക്കുമൊപ്പം കലര്‍ത്തി അച്ചില്‍ നിരത്തുന്നു. ആദ്യ ലെയറിനുമേല്‍ ഗ്ലാസ് മിശ്രിതം സ്ക്രീന്‍ റോളര്‍ ഉപയോഗിച്ച് ലയിപ്പിച്ച് ചേര്‍ക്കുന്നു. വീണ്ടും ജിപ്സം നിരത്തി ഒരു ലെയര്‍ ഗ്ലാസ് മിശ്രിതം കൂടി ലയിപ്പിച്ച് ചേര്‍ത്ത് മുകള്‍ ലെയറില്‍ ഗ്ലാസ് മിശ്രിതം ഉപയോഗിച്ച് ഫിനിഷ് ചെയ്യുന്നു. അതിനുശേഷം പാനല്‍ 275 ഡിഗ്രി സെന്റിഗ്രേഡില്‍ 60 മിനിറ്റ് ഉണങ്ങാന്‍ അനുവദിക്കുന്നു.
അതിനുശേഷം സ്റ്റോറേജ് സ്ഥലത്ത് എത്തിച്ച് ആവശ്യാനുസരണം പീസുകളാക്കി മുറിച്ച് സൈറ്റുകളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.12 മീറ്റര്‍ നീളവും മൂന്നു മീറ്റര്‍ വീതിയുമുള്ള പാനലുകളുടെ കനം 0.124 മീറ്റര്‍ അഥവാ അഞ്ച് ഇഞ്ചാണ്. 12 മീറ്റര്‍ നീളവും മൂന്നു മീറ്റര്‍ വീതിയുമുള്ള പാനലിന്റെ ഭാരം 1800 കിലോഗ്രാം വരുന്നു. ഒരു സ്ക്വയര്‍ മീറ്ററിന് 1120 രൂപ വില. ഉദ്ദേശം 40,000 രൂപയാണ് ഒരു പാനലിന്റെ മൊത്തവില വരുന്നത്.
അമിത ചൂട് മുതല്‍ ഭൂകമ്പം വരെ : ജിപ്സം ബോര്‍ഡ് ഇടിച്ചു നില്ക്കുന്നതിവയോട്
ഇത്തരം പാനലുകള്‍ക്ക് സ്ക്വയറടിക്ക് 1500 രൂപ മുതലാണ് വില ആരംഭിക്കുന്നത്. അതിനാല്‍ തന്നെ വീടുപണിയുടെ ചെലവ് 30 ശതമാനം കുറയ്ക്കുന്നു. വീടിന് പുറത്തെ ചൂടിനേക്കാള്‍ അകത്ത് മൂന്നു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ കുറയ്ക്കുന്നു. ഭൂകമ്പത്തെ പ്രതിരോധിക്കാനുള്ള കഴിവ് ഏഎഞഏ പാനല്‍ ഉപയോഗിച്ച വീടുകള്‍ക്കുണ്ട്. ഭിത്തിയുടെ കനം അഞ്ച് ഇഞ്ചായതിനാല്‍ കൂടുതല്‍ കാര്‍പ്പറ്റ് ഏരിയാ അനുപാതം ലഭിക്കുന്നതിനാല്‍ വീട് നിര്‍മാണ ചെലവ് നന്നായി കുറയുന്നു. പെയിന്റിങ്ങും അധികം ചെലവ് വരുന്നില്ല. മേല്‍ക്കൂരയ്ക്കും, ടോയ്ലെറ്റ്, ബാത്റൂമുകള്‍ക്കും ജലപ്രതിരോധശക്തി സ്വാഭാവികമായി നല്കുന്നു. 12 മീറ്റര്‍ നീളവും, മൂന്നു മീറ്റര്‍ വീതിയും അഞ്ച് ഇഞ്ച് കനവുമുള്ള ഹോളോ ക്യാവിറ്റി വീടിന്റെ ഭാരം നന്നായി നിയന്ത്രിക്കുന്നു.
സിമന്റ്, മണല്‍, സ്റ്റീല്‍ തുടങ്ങിയ നിര്‍മാണ വസ്തുക്കളുടെ ആവശ്യം കുറയ്ക്കുന്നു. പ്ലാന്‍ അനുസരിച്ച് ഹോളോ ക്യാവിറ്റി പാനലുകള്‍ മുറിച്ചെ ടുത്ത്, കതക്, ജനല്‍, മറ്റ് ഓപ്പണിങ്ങുകള്‍ ഇവയ്ക്കാവശ്യമായ സ്ഥലം നീക്കം ചെയ്ത് ഉപയോഗിക്കുന്നതിനാല്‍ സമയം ലാഭിക്കുന്നു. ഫൗണ്ടേഷന് കരിങ്കല്ല് കെട്ടി. ബെയ്സ്മെന്റ് 1:10 മിക്സില്‍ പൂര്‍ത്തീകരിച്ച് അതിനു മുകളില്‍ 20 സെ.മീറ്റര്‍ ഃ 20 സെ.മീറ്റര്‍ സൈസില്‍ ബീം ബെല്‍റ്റ് വാര്‍ക്കുന്നു. ബെല്‍റ്റില്‍ നിന്നും 10 എം എം കമ്പി മുകളിലേക്ക് ഭിത്തി നിര്‍ത്തി അതിലേക്ക് പാനലുകള്‍ ക്രെയിന്‍ ഉപയോഗിച്ച് ഇറക്കിവച്ച്, 12 എം എം മെറ്റലുപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്ത് ഭിത്തിപ്പണികള്‍ ചെയ്യുന്നതിനാല്‍ ബലം ഇരട്ടിക്കുന്നു. ഇലക്ട്രിക് പൈപ്പുകള്‍ പാനലിന്റെ ക്യാവിറ്റികളിലൂടെ എളുപ്പത്തില്‍ കടത്തിവിട്ട് വീടിന്റെ വയറിങ് ജോലികള്‍ ചെയ്യാന്‍ സാധിക്കുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍