News

എച്ച് ആന്റ് എം 30 കടകള്‍ അടച്ചുപൂട്ടും; സ്‌പെയിനില്‍ 1,100 ജീവനക്കാരെ പിരിച്ചുവിടും

മുംബൈ: സ്വീഡിഷ് ഫാഷന്‍ ഭീമനായ എച്ച് ആന്റ് എം 30 ഓളം കടകള്‍ അടച്ചുപൂട്ടും. സ്‌പെയിനിലെ കടകളാണ് അടയ്ക്കുന്നത്. ആയിരത്തിലേറെ ജീവനക്കാരെ പിരിച്ചുവിടും. കൊവിഡ് മാഹാമാരിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ലോകമാകെ 5000ത്തോളം ഔട്ട്‌ലെറ്റുകളാണ് കമ്പനിക്കുള്ളത്. 350 ഓളം കടകള്‍ അടച്ചുപൂട്ടുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയതാണ്.

അതേസമയം 100 കടകള്‍ വേറെ തുറക്കാനും കമ്പനി ആലോചിക്കുന്നുണ്ട്. ഇത് ഓണ്‍ലൈന്‍ വിപണി ലക്ഷ്യമിട്ടാണ്. 1,100 ജീവനക്കാരെ സ്‌പെയിനില്‍ പരമാവധി പിരിച്ചുവിടേണ്ടി വരുമെന്നാണ് കമ്പനി പറയുന്നത്. അടച്ചുപൂട്ടല്‍ നടപടികള്‍ ഈ സാമ്പത്തിക വര്‍ഷം ആകെ നീണ്ടുനില്‍ക്കും. എന്നാല്‍, സ്‌പെയിനില്‍ മാത്രമാണ് കമ്പനി പിരിച്ചുവിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രവര്‍ത്തിക്കുന്ന മറ്റ് രാജ്യങ്ങളിലെല്ലാം നിലവിലെ സ്ഥിതി തുടരും.

Author

Related Articles