News

മികച്ച പ്രകടനം നടത്തുന്ന എച്ച്സിഎല്‍ ജീവനക്കാര്‍ക്ക് മെര്‍സിഡസ് ബെന്‍സ് സ്വന്തമാക്കാം

മികച്ച പ്രകടനം നടത്തുന്ന എച്ച്സിഎല്‍ ജീവനക്കാര്‍ക്ക് ഇനി മെര്‍സിഡസ് ബെന്‍സില്‍ വീട്ടിലേക്ക് മടങ്ങാം. പുതിയ തീരുമാനം നടപ്പിലാവാന്‍ ഇനി കമ്പനി ബോര്‍ഡ് അനുമതി മാത്രം മതി. 2013 ല്‍ മികച്ച പ്രകടനം നടത്തിയ 50 ജീവനക്കാര്‍ക്ക് കമ്പനി മെര്‍സിഡസ് ബെന്‍സ് കാര്‍ സമ്മാനമായി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് അത് തുടര്‍ന്നില്ല. ഈ വര്‍ഷം പുതുതായി 22000 പേരെ നിയമിക്കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ടെന്ന് എച്ച് ആര്‍ വിഭാഗം തലവന്‍ അപ്പറാവു വി വി പറയുന്നു. കഴിഞ്ഞ വര്‍ഷം 15600 പേരെയാണ് കമ്പനി നിയമിച്ചിരുന്നത്.

Author

Related Articles