കോവിഡിനോട് പൊരുതാൻ കേന്ദ്രമൊരുക്കി എച്ച്സിഎൽ ടെക്നോളജീസ്; പൗരന്മാരുടെ ചോദ്യങ്ങളോട് പ്രതികരിക്കുന്നതുൾപ്പെടെ കേസുകൾ പിന്തുടരാനും റിപ്പോർട്ട് ചെയാനുമുള്ള സൗകര്യം; പ്രവർത്തനം സർക്കാർ സഹകരണത്തോടെ
ന്യൂഡൽഹി: കൊറോണ വൈറസിനെക്കുറിച്ചുള്ള പൗരന്മാരുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ സഹായിക്കുന്നതിന് ഗൗതം ബുദ്ധ നഗർ ജില്ലാ ഭരണകൂടത്തിനായി എച്ച്സിഎൽ ടെക്നോളജീസ് ഒരു കേന്ദ്രം ആരംഭിച്ചു. ജില്ലാ ഭരണകൂടം, പോലീസ്, ആരോഗ്യവകുപ്പ്, നോയിഡ, ഗ്രേറ്റർ നോയിഡ അതോറിറ്റി എന്നിവയുടെ പിന്തുണയോടെ എച്ച്സിഎൽ നോയിഡയിലെ ഒരു സംയോജിത നിയന്ത്രണ കേന്ദ്രം ആരംഭിച്ചതായി ഐടി സ്ഥാപനം പ്രസ്താവനയിൽ പറഞ്ഞു.
ടോൾ ഫ്രീ നമ്പറായ 18004192211 ലൂടെ “ഓൾ-ഇൻ-വൺ” കൺട്രോൾ റൂമിൽ എത്തിച്ചേരാം. ഇത് കൂടുതൽ ശുപാർശകൾക്കായി സർക്കാർ നിയോഗിച്ച ഡോക്ടർമാരുടെ ടീമിനെ റഫർ ചെയ്യുന്നതിന് മുമ്പ് തന്നെ വിളിക്കുന്നവരുടെ ചോദ്യങ്ങളെ ദൂരീകരിക്കാൻ സഹായിക്കും.
എച്ച്സിഎൽ എല്ലായ്‌പ്പോഴും രാജ്യത്തോടുള്ള ഉത്തരവാദിത്തം ഗൗരവമായി എടുത്തിട്ടുണ്ട്. അതിനാൽ, ഗൗതം ബുദ്ധ നഗറിലെ ജില്ലാ ഭരണത്തിനായി ഈ സംയോജിത നിയന്ത്രണ കേന്ദ്രം 72 മണിക്കൂറിനുള്ളിൽ ഞങ്ങൾ സ്ഥാപിച്ചു. ദേശീയ പ്രതിസന്ധികളുടെ ഈ സമയത്ത് അധികാരികൾക്ക്, സാധ്യമായ എല്ലാ പിന്തുണയും ഞങ്ങൾ നൽകും എന്ന് എച്ച്സിഎൽ ടെക്നോളജീസ് കോർപ്പറേറ്റ് വൈസ് പ്രസിഡന്റ് സഞ്ജയ് ഗുപ്ത പറഞ്ഞു.
കൊറോണ സ്ഥിരീകരിക്കാത്ത, സംശയിക്കപ്പെടുന്ന കേസുകൾ, വിദേശത്ത് നിന്നും വന്ന കേസുകൾ എന്നിവ പിന്തുടരാനും റിപ്പോർട്ടുചെയ്യാനുമുള്ള പ്രക്രിയ എന്നിവ ഉൾപ്പെടെ എല്ലാം ഈ കേന്ദ്രത്തിൽ നടന്നുവരുന്നു. കൂടാതെ മൊബൈൽ ട്രാക്കിംഗ്, ഹോം ക്വാറൻറൈൻ കേസുകളുടെയും നിരീക്ഷണവും ഔദ്യോഗിക സർക്കാർ അധികാരികളിൽ നിന്നുള്ള സഹായത്തോടെ നടക്കുന്നു. പകർച്ചവ്യാധിയോടുള്ള പ്രതികരണത്തിൽ ഈ കേന്ദ്രം നിർണായക പങ്ക് വഹിക്കുമെന്നും പൗരന്മാരെ സംരക്ഷിക്കാൻ സഹായിക്കുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് സുഹാസ് എൽ വൈ പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍