എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ അറ്റ ലാഭത്തില്‍ 42 ശതമാനം വര്‍ധനവ്
2019-2020 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്റിന്റെ ലാഭത്തില്‍ 42.15 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കമ്പനിയുടെ വിപുലീകരണ പ്രവര്‍ത്തനമാണ് എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്റ്ിന്റെ ലാഭത്തില്‍ നേട്ടമുണ്ടാക്കിയിട്ടുള്ളത്. ജൂണ്‍ അവസാനിച്ച ആദ്യപാദത്തില്‍ കമ്പനിയുടെ അറ്റ ലാഭം 291.79 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതേസമയം സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്റിന്റെ ലാഭം 205.26 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്.
അതേസമയം കമ്പനിയുടെ ആകെ ലാഭത്തില്‍ 7.03 ശതമാനം വര്‍ധവനവാണ് ജൂണ്‍ 30 വരെ രേഖപ്പെടുത്തിയിട്ടുള്ളത്. ലാഭം 504.39 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍ 2018-2019 സാമ്പത്തിക വര്‍ഷം കമ്പനിയുടെസ ആകെ ലാഭമായി രേഖപ്പെടുത്തിയത് 47.23 കോടി രൂപയെന്നാണ് കണക്കുകളിലൂടെ പ്രധാനമായും വ്യക്തമാക്കുന്നത്.
എന്നാല്‍ എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്റ് കമ്പനി വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിച്ചെങ്കിലും കമ്പനിയുടെ ചിലവ് കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ ആകെ ചിലവ് 122.86 കോടി രൂപയായി ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 206.55 കോടി രൂപയായി കമ്പനിയുടെ ചിലവിനത്തില്‍ രേഖപ്പെടുത്തിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍