എച്ച്ഡിഎഫ്സി-ഇന്‍ഡസ്ഇന്‍ഡ് ബാങ്കുകള്‍ രണ്ടാം പാദഫലം പുറത്തുവിട്ടു; നിക്ഷേപത്തില്‍ വന്‍ വളര്‍ച്ച
സമ്പദ്വ്യവസ്ഥ ക്രമേണ പുരോഗതി കൈവരിക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ സ്വകാര്യമേഖലയിലെ ബാങ്കുകള്‍ അവരുടെ വായ്പാ ബിസിനസില്‍ വേഗത്തില്‍ വീണ്ടെടുക്കല്‍ നടത്തുന്നില്ല. രാജ്യത്തെ പ്രധാന രണ്ട് സ്വകാര്യമേഖല ബാങ്കുകളുടെ റിപ്പോര്‍ട്ട് അനുസരിച്ച് വായ്പാ വളര്‍ച്ച ഇനിയും ഉയര്‍ന്നിട്ടില്ല. സെപ്റ്റംബര്‍ പാദത്തില്‍ വായ്പ വെറും 2 ശതമാനം വര്‍ധിച്ചതായി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് അറിയിച്ചു. പകര്‍ച്ചവ്യാധി കാരണം പല ബിസിനസുകളുടെയും സാമ്പത്തിക ആരോഗ്യം അനിശ്ചിതത്വത്തിലായതിനാല്‍, ബാങ്കുകള്‍ വായ്പ കൊടുക്കുന്നതും കുറവാണ്.
ഇന്ത്യയിലെ മികച്ച സ്വകാര്യ ബാങ്കുകളിലൊന്നായ എച്ച്ഡിഎഫ്സി ബാങ്കിന്റെയും സ്ഥിതി വ്യത്യസ്തമല്ല. എച്ച്ഡിഎഫ്സി ബാങ്കിലെ വായ്പ സെപ്റ്റംബര്‍ പാദത്തില്‍ 16% വര്‍ദ്ധിച്ചു. ആദ്യ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 21% വളര്‍ച്ചയേക്കാള്‍ മന്ദഗതിയിലുള്ള വളര്‍ച്ചയാണിത്. ആദ്യ പാദം കൂടുതലും ലോക്ക്ഡൗണിലായിരുന്നുവെന്നത് ഓര്‍ക്കേണ്ടതാണ്. ഇത് ചില്ലറ വായ്പ വിതരണത്തില്‍ ഗണ്യമായ കുറവുണ്ടാക്കി. രണ്ടാം പാദത്തിലെ മൊത്തത്തിലുള്ള വായ്പാ വളര്‍ച്ചയ്ക്ക് പിന്നില്‍ മന്ദഗതിയിലുള്ള റീട്ടെയില്‍ വായ്പ വളര്‍ച്ചയാണെന്ന് വിശകലന വിദഗ്ധര്‍ കരുതുന്നു.
വായ്പാ വളര്‍ച്ചയില്‍ സ്വകാര്യമേഖലയിലെ ബാങ്കുകളുടെ തന്നെ വളര്‍ച്ച മന്ദഗതിയിലായതിനാല്‍ പൊതുമേഖലാ ബാങ്കുകളുടെ പ്രകടനം ഇതിലും മോശമായിരിക്കും. പൊതുമേഖലാ ബാങ്കുകള്‍ ദീര്‍ഘകാലമായി വായ്പാ വിപണിയില്‍ സ്വകാര്യ മേഖല ബാങ്കുകളേക്കാള്‍ പിന്നിലാണ്. നിക്ഷേപത്തിലെ വളര്‍ച്ച ബാങ്കുകള്‍ക്ക് നേട്ടമാണ്. എച്ച്ഡിഎഫ്സി ബാങ്ക് നിലവില്‍ കുറഞ്ഞ ചെലവിലുള്ള കറന്റ് അക്കൗണ്ട്, സേവിംഗ്സ് അക്കൗണ്ട് നിക്ഷേപങ്ങളില്‍ 29 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഈ നിക്ഷേപങ്ങള്‍ ഇപ്പോള്‍ മൊത്തം നിക്ഷേപത്തിന്റെ 42% ആണ്. മൊത്തത്തിലുള്ള നിക്ഷേപ വളര്‍ച്ച 20% ആണ്. ഇന്‍ഡസ്ഇന്‍ഡ് ബാങ്കും നിക്ഷേപ വളര്‍ച്ചയില്‍ സ്ഥിരത കൈവരിച്ചു. നിക്ഷേപ വളര്‍ച്ച ബാങ്കുകള്‍ക്കും ആശ്വാസകരമായ കാര്യമാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍