News

എച്ച്ഡിഎഫ്സി ബാങ്കിന്റെ മൊബൈല്‍ ആപ്പ് വീണ്ടും തകരാറില്‍; നെറ്റ് ബാങ്കിങ് സംവിധാനം ഉപയോഗിക്കണമെന്ന് അറിയിപ്പ്

എച്ച്ഡിഎഫ്സി ബാങ്കിന്റെ മൊബൈല്‍ ആപ്പ് വീണ്ടും തകരാറിലായി. തകരാര്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും അതുവരെ ഉപഭോക്താക്കള്‍ നെറ്റ് ബാങ്കിങ് സംവിധാനം ഉപയോഗിക്കണമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. ചൊവാഴ്ച 11.30 ഓടെയാണ് പലയിടങ്ങളിലും തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. അതേസമയം, തകരാര്‍ പരിഹരിക്കാനുള്ള ശ്രമംതുടരുകയാണെന്നാണ് ബാങ്ക് അധികൃതരുടെ അറിയിപ്പ്.

കഴിഞ്ഞവര്‍ഷവും ആപ്പുവഴിയുള്ള ബാങ്ക് ഇടപാടുകള്‍ക്ക് തുടര്‍ച്ചയായി തകരാര്‍ സംഭവിച്ചിരുന്നു. പ്രാഥമിക ഡാറ്റസെന്ററിലെ വൈദ്യുതി തകരാറാണ് അതിന് കാരണമായി ബാങ്ക് അറിയിച്ചത്. സാങ്കേതികവിദ്യമെച്ചപ്പെടുത്തി തടസ്സങ്ങള്‍ ഒഴിവാക്കാന്‍ വിശദമായ പ്രവര്‍ത്തന പദ്ധതി ജനുവരിയില്‍ ബാങ്ക് അവതരിപ്പിക്കുകുയംചെയ്തിരുന്നു. റിസര്‍വ് ബാങ്കിന്റെ ഇടപെടലിനെതുടര്‍ന്നായിരുന്നു ഇത്.

Author

Related Articles