ക്രെഡിറ്റ് കാര്‍ഡില്‍ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ പദ്ധതിയുമായി എച്ച്ഡിഎഫ്സി ബാങ്ക്; പേടിഎമ്മുമായി സഹകരണത്തിലെത്തി
ക്രെഡിറ്റ് കാര്‍ഡ് വിഭാഗത്തില്‍ നഷ്ടപ്പെട്ട നില വീണ്ടെടുക്കാന്‍ ഉത്സവ സീസണിന് മുന്നോടിയായി പുതിയ നീക്കവുമായി എച്ച്ഡിഎഫ്സി ബാങ്ക്. ഇതിന്റെ ഭാഗമായി പുതിയ ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാക്കുന്നതിന് പേടിഎമ്മുമായി എച്ച്ഡിഎഫ്സി ബാങ്ക് ധാരണയായി. സംരംഭകര്‍, വ്യാപാരികള്‍ എന്നിവരെ ലക്ഷ്യം വച്ചാണ് വിസ ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭ്യമാക്കുന്നത്. രാജ്യത്ത് 330 ദശലക്ഷത്തിലധികം ഉപഭോക്താക്കളും 21 ദശലക്ഷം വ്യാപാരികളുമാണ് പേടിഎമ്മിനുള്ളത്. എച്ച്ഡിഎഫ്സി ബാങ്കിന് 5 ദശലക്ഷത്തിലധികം ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്ഡ് കാര്‍ഡുകളാണുള്ളത്. ഇതിലൂടെ 2 ദശലക്ഷം വ്യാപാരികള്‍ക്കാണ് സേവനം നല്‍കുന്നത്.
എച്ച്ഡിഎഫ്സി ബാങ്കും പേടിഎമ്മും കഴിഞ്ഞ മാസം പേയ്മെന്റുകള്‍ക്കായി ഒരു ടൈ-അപ്പ് പ്രഖ്യാപിച്ചിരുന്നു. കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന വിദേശ വായ്പക്കാരനായ സിറ്റിയുമായി പേടിഎം ഇതിനകം ഒരു കാരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇതിന് പുറമെയാണ് എച്ച്ഡിഎഫ്സിയുമായുള്ള കരാര്‍. എച്ച്ഡിഎഫ്സി ബാങ്ക്-പേടിഎം കോ-ബ്രാന്‍ഡഡ് കാര്‍ഡുകള്‍ അടുത്ത മാസം ലഭ്യമാകുമെന്നു ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.
സ്വകാര്യ മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എച്ച്ഡിഎഫ്സിയെ പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്കുന്നതില് നിന്ന് എട്ട് മാസത്തിലേറെ വിലക്കിയിരുന്നു. വിലക്ക് പിന്‍വലിച്ചതിന് ശേഷം നഷ്ടപ്പെട്ട വിപണി വിഹിതം വീണ്ടെടുക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുകയാണ് ബാങ്ക്. ഇതിന്റെ ഭാഗമായാണ് പേടിഎമ്മുമായി കൈകോര്‍ത്തത്. പുതിയ വിതരണ പങ്കാളിത്തത്തോടെ നവംബര്‍ മുതല്‍ സാമ്പത്തിക വര്‍ഷാവസാനം വരെ പ്രതിമാസം അഞ്ച് ലക്ഷം ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് ബാങ്ക് വ്യക്തമാക്കി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍