News

1 ലക്ഷത്തിലധികം ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍; ചെലവ് വഹിക്കുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക്

മുംബൈ: കൊറോണ വൈറസ് വാക്‌സിനേഷന് പുതിയ ചുവടുവെപ്പുമായി എച്ച്ഡിഎഫ്‌സി ബാങ്ക്. ബാങ്കിലെ ഒരു ലക്ഷത്തിലധികം ജീവനക്കാരെയും അവരുടെ അടുത്ത കുടുംബാംഗങ്ങളെയും വാക്‌സിനേഷന്‍ നടത്തുന്നതിനുള്ള ചെലവ് സ്‌പോണ്‍സര്‍ ചെയ്യുമെന്നാണ് എച്ച്ഡിഎഫ്‌സി ബാങ്ക് വെള്ളിയാഴ്ച അറിയിച്ചിട്ടുള്ളത്. വാക്‌സിനേഷന് വഹിച്ച ചെലവ് ബാങ്ക് തിരികെ നല്‍കും.

ഐസിഐസിഐ ബാങ്ക്, ഫ്‌ലിപ്കാര്‍ട്ട്, ഇന്‍ഫോസിസ്, ആക്‌സെഞ്ചര്‍ തുടങ്ങി നിരവധി വന്‍കിട കമ്പനികളും സമാനമായ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഞങ്ങളുടെ ഓഫീസുകളിലും ബാങ്ക് ബ്രാഞ്ചുകളിലും ഞങ്ങളുടെ ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഞങ്ങള്‍ പാലിച്ചിട്ടുണ്ട്. ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ സേവിക്കുന്നതിനുള്ള മാതൃകാപരമായ സ്ഥിരോത്സാഹവും പ്രൊഫഷണലിസവും അര്‍പ്പണബോധവും ഞങ്ങളുടെ ജീവനക്കാര്‍ കാണിച്ചിരിക്കുന്നു. ഞങ്ങളുടെ ജീവനക്കാര്‍ക്കും അവരുടെ ആശ്രിതരായ കുടുംബാംഗങ്ങള്‍ക്കുമുള്ള വാക്‌സിനേഷന്റെ ചെലവ് നികത്തുന്നതിന് ജീവനക്കാരോട് നന്ദി അറിയിക്കുന്നുവെന്നും 'എച്ച്ഡിഎഫ്‌സി ബാങ്ക് എച്ച്ആര്‍ ഗ്രൂപ്പ് ഹെഡ് വിനയ് റസ്ദാന്‍ പറഞ്ഞു.

'ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ ജീവനക്കാര്‍ മുന്‍നിര തൊഴിലാളികളെപ്പോലെയാണ്, ലോക്ക്‌ഡൌണ്‍ സമയത്ത് പോലും ബാങ്കിംഗ് പോലുള്ള അവശ്യ സേവനം ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും എച്ച്ഡിഎഫ്സി ബാങ്ക് ഗ്രൂപ്പ് ഹെഡ് അഷിമ ഭട്ട് പറഞ്ഞു,. അവരുടെ സമര്‍പ്പണത്തിന് ഞങ്ങള്‍ അവരോട് നന്ദി പറയുന്നു. അവരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടി, ഞങ്ങളുടെ ജീവനക്കാരെയും അവരുടെ ആശ്രിതരായ കുടുംബാംഗങ്ങള്‍ക്കും കുത്തിവെപ്പ് നല്‍കുന്നത് രോഗത്തില്‍ നിന്ന് സുരക്ഷ ഉറപ്പാക്കുമെന്നാണ് കരുതുന്നത്.

തങ്ങളുടെ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും രണ്ട് കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് ഐസിഐസിഐ ബാങ്ക് വ്യാഴാഴ്ച അറിയിച്ചു. കൊവിഡ് വ്യാപനത്തില്‍ നിന്ന് ജീവനക്കാരുടെയും അവരുടെ ആശ്രിതരായ കുടുംബാംഗങ്ങളുടെയും ജീവന്‍ സംരക്ഷിക്കുന്നതിനാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.

Author

Related Articles