എച്ച്ഡിഎഫ്സി ബാങ്ക് യുപിഐ ഇടപാടുകള്‍ക്ക് പുതുക്കിയ നിബന്ധന
എച്ച്ഡിഎഫ്സി ബാങ്ക് യുപിഐ ഇടപാടുകള്‍ക്ക് പുതുക്കിയ നിബന്ധന. പുതുക്കിയ നിബന്ധനകളെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് വെബ്സൈറ്റിലൂടെയാണ് ബാങ്ക് അറിയിപ്പ് നല്‍കിയത്. ഒരു ദിവസം പരമാവധി ഒരു ലക്ഷം രൂപയുടെ ഇടപാടുകള്‍ അല്ലെങ്കില്‍ പരമാവധി 10 ഇടപാടുകള്‍ എന്നതാണ് പുതിയ നിബന്ധന. പത്ത് യുപിഐ ഇടപാടില്‍ പണ കൈമാറ്റം മാത്രമാണ് ഉള്‍പ്പെടുക. ബില്ലുകള്‍ അടയ്ക്കല്‍, വ്യാപാരികളുമായുള്ള ഇടപാടുകള്‍ എന്നിവ ഉള്‍പ്പെടില്ല.
പുതിയ യുപിഐ ഉപഭോക്താവ് അല്ലെങ്കില്‍ നിലവില്‍ യുപിഐ ഉപഭോക്താവായിരുന്നയാള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ഫോണ്‍, സിംകാര്‍ഡ്, ഫോണ്‍ നമ്പര്‍ എന്നിവയില്‍ ഏതെങ്കിലും മാറ്റി പുതിയതാണ് ഉപയോഗിക്കുന്നതെങ്കില്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമിലുള്ള ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂറില്‍ 5,000 രൂപയുടെ ഇടപാടുകളും ഐഒഎസ് പ്ലാറ്റ്ഫോമിലുള്ളവര്‍ക്ക് 72 മണിക്കൂറില്‍ 5,000 രൂപയുടെ ഇടപാടുകളുമേ നടത്താന്‍ സാധിക്കു.
ബാങ്കിന്റെ ആപ്പ് മുഖേന യുപിഐ സൗകര്യം ലഭിക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഒറ്റത്തവണ രജിസ്ട്രേഷന് വഴി, ബാങ്ക് നിര്‍ദ്ദേശിക്കുന്ന ഫോമിലും രീതിയിലും ഉള്ളടക്കത്തിലും യുപിഐ സൗകര്യത്തിന് അപേക്ഷിക്കുകയും ബാങ്കിന് അപേക്ഷകള്‍ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്നതിനുള്ള വിവേചനാധികാരമുണ്ട്.യുപിഐ സേവനം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു മാസം മുമ്പ് ബാങ്കിനെ അറിയിച്ചാല്‍ മതി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍