ടാറ്റയെ മറികടന്ന് എച്ച്ഡിഎഫ്സിയുടെ മൂല്യത്തില്‍ വര്‍ധനവ്
മുംബൈ: ടാറ്റയെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനി എന്ന സ്ഥാനം എച്ച്ഡിഎഫ്സി ടാറ്റയില്‍ നിന്ന് പിടിച്ചുവാങ്ങി. വിപണി മൂല്യത്തില്‍ റെക്കോര്‍ഡ് വര്‍ധനവ് ഉണ്ടായതോടെയാണ് ടാറ്റയില്‍ നിന്ന് എച്ച്ഡിഎഫ്സി ഈ സ്ഥാനം കരസ്ഥമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. എച്ച് ഡിഎഫ്സി ഗ്രൂപ്പിന് കീഴില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ ആകെ വരുന്ന മൂല്യം 11.06 ലക്ഷം കോടി രൂപയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി ലൈഫ്, എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്റ്, ഗൃഹ് ഫിനാന്‍സ്, എച്ച്ഡിഎഫ്സി എന്നീ കമ്പനികളുടെ ആകെ മൂല്യമാണ് ഇപ്പോള്‍ പുറത്തുവിട്ടത്.
2018 ജനുവരിയിലെ കണക്കുകള്‍ പ്രകാരം എച്ച്ഡിഎഫ്സിയുടെ മൂല്യം 8.4 ലക്ഷം കോടി രൂപയാണെന്നാണ് ഇക്കണോമിക് ടൈംസിന്റ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം ഇതേ കാലയളവില്‍ ടാറ്റാ ഗ്രൂപ്പിന്റെ മൂല്യം 9.6 ലക്ഷം കോടി രൂപയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ടാറ്റയെ അപേക്ഷിച്ച് എച്ച്ഡിഎഫ്സിയില് നിക്ഷേപകരുടെ ഒഴുക്കുണ്ടായതോടെയാണ് ഈ റിപ്പോര്‍ട്ടിലൂടെ പ്രധാനാമായും ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ടാറ്റാ ഗ്രൂപ്പില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ മൂല്യത്തില്‍ വന്‍ ഇടിവാണ് 2018 നെ അപേക്ഷിച്ച് ഉണ്ടായിട്ടുള്ളത്. ടിസിഎസ് 2018 ല്‍ 5.1 ലക്ഷം കോടി രൂപ നേടിയപ്പോള്‍ 2019 മാര്‍ച്ചില്‍ 8 ലക്ഷമായി ഉയര്‍ന്നു. ടാറ്റാ മോട്ടോര്‍സിന്റെ മൂല്യം 1.2 ലക്ഷ്യത്തില്‍ നിന്ന് 0.5 ലക്ഷമായി കുറയുകയും ചെയ്തു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍