News

രണ്ടാം പാദത്തില്‍ മികച്ച നേട്ടം കൊയ്ത് എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ്; ലാഭത്തില്‍ ഏഴ് ശതമാനം വര്‍ധന

രാജ്യത്തെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സിന് നടപ്പുസാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ നേട്ടമുണ്ടായതായി റിപ്പോര്‍ട്ട്. എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷിറന്‍സിന്റെ ലാഭം സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ 309 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.മുന്‍വര്‍ഷം ഇതേകാലയളവില്‍ എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സിന്റെ ലാഭത്തില്‍ ആകെ രേഖപ്പെടുത്തിയത് 286.98 കോടി രൂപയോണ്. 

അതേസമയം കമ്പനിയുടെ ആകെ വരുമാനത്തിലും നേട്ടം രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ വരുമാനം 8,661.56 കോടി രൂപയായി രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.മുന്‍വര്‍ഷം ഇതേകാലയളവില്‍ എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സിന്റെ ആകെ ലാഭത്തില്‍ രേഖപ്പെടുത്തിയത് 7,902.10 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷ്ുറന്‍സിന്റെ ആസ്തിയിലടക്കം നടപ്പുവര്‍ഷത്തില്‍ ഭീമമായ വര്‍ധനവാണ് രേഖപ്പെടുത്തിയി്ടുള്ളത്. കമ്പനിയുടെ ആസ്തി ഏകദേശം 1.3 ലക്ഷം കോടി രൂപയായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്‍ഷുറന്‍സ് മേഖലയില്‍ നടപ്പുവര്‍ഷത്തില്‍ മികച്ച പ്രകടനമാണ് എച്ച്ഡിഎഫ് ലൈഫ് ഇന്‍ഷുറന്‍സ് കാഴ്ച്ചവെച്ചത്.

Author

Related Articles