News

നിഫ്റ്റിയില്‍ ഇനി മുതല്‍ വേദാന്തയ്ക്ക് പകരം എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറസ്

അനില്‍ അഗര്‍വാള്‍ നേതൃത്വം നല്‍കുന്ന മൈനിംഗ് കമ്പനി വേദാന്ത ലിമിറ്റഡ് ഡിലിസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍ എസ് ഇ) സൂചികകളില്‍ മാറ്റം. നിഫ്റ്റി 50 സൂചികയില്‍ ഇനി വേദാന്തയ്ക്ക് പകരം എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറസ് കയറും. നിഫ്റ്റി നെക്സ്റ്റ് 50ല്‍ എച്ച്ഡിഎഫ്സി ലൈഫിന് പകരമായി എസ്ബിഐ കാര്‍ഡ്സ് ആന്‍ഡ് പേയ്മെന്റ് സര്‍വീസസ് വരും.

എന്‍ എസ് ഇയുടെ ഇന്‍ഡക്സ് മെയ്ന്റനിംഗ് സബ് കമ്മിറ്റിയാണ് മാറ്റം പ്രഖ്യാപിച്ചത്. നിഫ്റ്റി 500, നിഫ്റ്റി 100, നിഫ്റ്റി 200, നിഫ്റ്റി ലാര്‍ജ്മിഡ്കാപ് 250 എന്നിവയിലെല്ലാം വേദാന്തയ്ക്ക് പകരമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് കമ്പനി കടന്നുവരും.

സെക്ടര്‍ സ്പെസിഫിക്കായ സൂചികകളിലും മാറ്റമുണ്ട്. നിഫ്റ്റി മെറ്റലില്‍ നിന്ന് വേദാന്ത പോയപ്പോള്‍ മിശ്ര ദാതു നിഗം ലിമിറ്റഡ് കടന്നുവന്നു. നിഫ്റ്റി കമോഡിറ്റീസില്‍ കോറോമാണ്ഡല്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് വന്നു. നിപ്പോള്‍ ലൈഫ് ഇന്ത്യ അസറ്റ് മാനേജ്മെന്റ് (നിഫ്റ്റി എംഎന്‍സി), ഹിന്റാല്‍ക്കോ ഇന്‍ഡസ്ട്രീസ് (നിഫ്റ്റി 50 വാല്യു 20), എസ്ജെവിഎന്‍ ലിമിറ്റഡ് (നിഫ്റ്റി500 വാല്യു50), ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ലിമിറ്റഡ് (നിഫ്റ്റി ഹൈ ബീറ്റ 50) എന്നിവയാണ് മാറ്റങ്ങള്‍. മാറ്റങ്ങള്‍ ജൂലൈ 31ന് നിലവില്‍ വരും.

Author

Related Articles