പിന്‍സീറ്റ് യാത്രികര്‍ക്ക് ഇനിമുതല്‍ ഹെല്‍മറ്റ് നിര്‍ബന്ധം; വിജ്ഞാപനം ഉടനെന്ന് സര്‍ക്കാര്‍
കൊച്ചി: ഇരുചക്ര വാഹന യാത്രികരില്‍ പിന്സീറ്റിലിരിക്കുന്നയാള്ക്കും ഇനിമുതല്‍ ഹെല്‍മറ്റ് നിര്‍ബന്ധം. ഉത്തരവ് സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറക്കുമെന്ന് കേരള സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പിന്‍സീറ്റ് യാത്രികര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ കേന്ദ്രമോട്ടോര്‍ വകുപ്പ് നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി തിരുത്താന്‍ ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
ഈ സാഹചര്യത്തിലാണ് നിയമത്തിനെതിരെ അപ്പീലിന് പോകേണ്ടതില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടന്‍ ഇറക്കുമെന്ന് കേരള സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് കേന്ദ്രനിയമത്തില്‍ വരുത്തിയ ഭേദഗതിയ്ക്ക് എതിരെ രരംഗത്തെത്തിയത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്. നാലുവയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്മാര്ക്കും ഇനി മുതല്‍ ഹെല്‍മറ്റ് വേണമെന്നാണ് നിയമം. അല്ലാത്തപക്ഷം പിഴ ഈടാക്കാനാണ് ചട്ടം നിര്‍ദേശിക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍