ഇരുചക്ര ഇലക്ട്രിക് വാഹന വിപണിയില്‍ 50,000 നാഴികക്കല്ല് പിന്നിട്ട് ഹീറോ ഇലക്ട്രിക്
രാജ്യത്തെ ഇരുചക്ര ഇലക്ട്രിക് വാഹന വിപണിയില്‍ 50,000 നാഴികക്കല്ല് പിന്നിട്ട് ഹീറോ ഇലക്ട്രിക്. ഒക്ടോബര്‍ മാസം വരെയുള്ള കണക്കുകള്‍ പ്രകാരം 50,331 യൂണിറ്റ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളാണ് രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ വിറ്റഴിച്ചത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അനുകൂലമായ സാഹചര്യമുള്ളതിനാല്‍ തങ്ങളുടെ എക്കാലത്തെയും മികച്ച വില്‍പ്പനയാണ് കണ്ടതെന്ന് ഹീറോ ഇലക്ട്രിക് വ്യക്തമാക്കി. ഒപ്റ്റിമ, എന്‍വൈഎക്സ് എന്നീ മോഡലുകളാണ് 50,000 എന്ന നേട്ടം വേഗത്തില്‍ കൈവരിക്കാന്‍ ഹീറോ ഇലക്ട്രിക്കിനെ സഹായിച്ചത്.
അതേസമയം, ഉപഭോക്താക്കള്‍ക്ക് 50,000 ഇലക്ട്രിക് ബൈക്കുകള്‍ വിതരണം ചെയ്തതില്‍ സന്തോഷമുണ്ടെങ്കിലും ഡെലിവറികള്‍ക്കായി വെയിറ്റ്ലിസ്റ്റിലുള്ള 16,500 ഉപഭോക്താക്കളോട് ക്ഷമാപണം നടത്തുന്നതായും അവര്‍ ഏതാനും ആഴ്ചകള്‍ കൂടി കാത്തിരിക്കേണ്ടി വരുമെന്നും ഹീറോ ഇലക്ട്രിക് സിഇഒ സോഹിന്ദര്‍ ഗില്‍ പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ തങ്ങളുടെ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ തങ്ങളുടെ പ്രതിനിധ്യം വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഹീറോ ഇലക്ട്രിക്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോയും സെയില്‍സ് ടച്ച് പോയിന്റുകളും വിപുലീകരിച്ച് 10 ലക്ഷം വില്‍പ്പന നേടാനുള്ള ശ്രമത്തിലാണ് ഹീറോ ഇലക്ട്രിക്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍