വേഗത്തില്‍ വായ്പ ലഭ്യമാക്കാനായി ആക്സിസ് ബാങ്കുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ട് ഹീറോ ഇലക്ട്രിക്ക്
കൊച്ചി: പ്രമുഖ ഇലക്ട്രിക് ഇരുചക്രവാഹന കമ്പനിയായ ഹീറോ ഇലക്ട്രിക്ക് വേഗത്തിലും തടസരഹിതവുമായി റീട്ടെയില്‍ വായ്പ ലഭ്യമാക്കാനായി ആക്സിസ് ബാങ്കുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. ഹീറോ ഇലക്ട്രിക്കിന്റെ 750ലധികം വരുന്ന ഡീലര്‍മാരില്‍ നിന്ന് ഉപഭോക്താവിന് ഇരുചക്രവാഹന വായ്പ തിരഞ്ഞെടുക്കാന്‍ സാധിക്കും. ഉപഭോക്താക്കള്‍ക്കും ഡീലര്‍മാര്‍ക്കും ഇഷ്ടാനുസൃതമാക്കിയ വായ്പ തുകയും കാലാവധിയും ആക്സിസ് ബാങ്ക് ലഭ്യമാക്കുന്നു. ഹീറോ ഇലക്ട്രിക് ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ഡോക്യുമെന്റേഷനില്‍ നിരവധി മൂല്യവര്‍ധിത സാമ്പത്തിക ആനുകൂല്യങ്ങളും ഈ സഹകരണത്തിലൂടെ നേടാനാകും.
കഴിഞ്ഞ കുറച്ച് മാസങ്ങളായി വൈദ്യുത വാഹനങ്ങളുടെ ആവശ്യകതയില്‍ വലിയ വര്‍ധനവ് കാണുന്നുണ്ടെന്നും മൊബിലിറ്റി പരിവര്‍ത്തനം ചെയ്യുന്നതിനും തങ്ങളുടെ ഉപഭോക്താക്കളുടെ ഇവി ടൂവീലര്‍ ഉടമസ്ഥതാ അനുഭവം മെച്ചപ്പെടുത്തുന്നതിനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഹീറോ ഇലക്ട്രിക് സിഇഒ സോഹിന്ദര്‍ ഗില്‍ പറഞ്ഞു.
ഹീറോ ഇലക്ട്രിക്കുമായി സഹകരിച്ച് അവരുടെ ഉപഭോക്താക്കള്‍ക്കും ഡീലര്‍മാര്‍ക്കും മികച്ച സാമ്പത്തിക പരിഹാരങ്ങള്‍ ലഭ്യമാക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ആക്സിസ് ബാങ്ക് റീട്ടെയില്‍ ലെന്‍ഡിങ് ആന്‍ഡ് പേയ്മെന്റ്സ് തലവനും ഗ്രൂപ്പ് എക്സിക്യൂട്ടീവുമായ സുമിത് ബാലി പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള തങ്ങളുടെ ശക്തമായ റീട്ടെയില്‍ ബാങ്കിങ് നെറ്റ്വര്‍ക്ക് ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദവും തടസരഹിതവുമായ അനുഭവം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍