ടൂ-വീലര്‍ വാഹനങ്ങളുടെ വില ഒരു ശതമാനം വര്‍ധിപ്പിച്ച് ഹീറോ മോട്ടോകോര്‍പ്
പ്രമുഖ ടൂ-വീലര്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ് ഒരു ശതമാനം വില വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. വാഹന വിപണിയില്‍ ശക്തമായ സമ്മര്‍ദ്ദങ്ങള്‍ നേരിടുന്ന ഘട്ടത്തിലാണ് രാജ്യത്തെ ഏറ്റവും വലിയ ടു-വീലര്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോ-കോര്‍പ്പ് ഒരു ശതമാനം വില വര്‍ധിപ്പക്കാനുള്ള തീരുമാനം എടുത്തിട്ടുള്ളത്. ജൂലൈ എട്ട് മുതല്‍ പുതിയ നിരക്ക് വിപണി കേന്ദ്രങ്ങളില്‍ നടപ്പിലാക്കിയെന്നാണ് കമ്പനി അധികൃതര്‍ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്.വാഹന വിപണിയില്‍ നേരിടുന്ന ശക്തമായ പ്രതിസന്ധി മൂലം വിവിധ കമ്പനികളെല്ലാം വഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിപണി കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. വില്‍പ്പനയില്‍ ഇടിവുണ്ടായത് മൂലം വിവിധ കമ്പനികള്‍ വാഹന ഉത്പ്പാദനം കുറക്കാനുള്ള നടപടികളും എടുത്തിട്ടുണ്ട്.
അതേസമയം രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്മ്മാതാക്കളില്പ്പെട്ട കമ്പനികളിലൊന്നാണ് മാരുതി സുസൂക്കി. വിപണിയില്‍ വലിയ വെല്ലുവിളി നേരിടുന്ന മാരുതി അടക്കമുള്ള കമ്പനികള്‍ ഉത്പ്പാദനം കുറക്കാനും, വാഹന പ്ലാന്റേഷന് അടക്കമുള്ളവ പൂട്ടാനുമുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍. വാഹന വിപണിയില്‍ നേരിടുന്ന ശക്തമായ സമ്മര്‍ദ്ദവും, ഇടിവും കാരമവുമാണ് മാരുതി അടക്കമുള്ള കമ്പനികള്‍ ഉത്പ്പാദനം കുറക്കാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നിട്ടുള്ളത്. തുടര്‍ച്ചായി അഞ്ചാം മാസവും ഉത്പ്പാദനം കുറക്കാനുള്ള കടുത്ത തീരുമാനമാണ് കമ്പനി ഇപ്പോള്‍ എടുത്തിട്ടുള്ളത്.
വിപണിയില്‍ നേരിട്ട പ്രതിസന്ധി മൂലം നിരവധി വാഹനങ്ങള്‍ ഫാക്ടറികളില്‍ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്. പെട്രോള്‍-ഡീസല്‍ വില കാരണവും രൂപയുടെ വിനിമയ നിരക്കിലുള്ള ചാഞ്ചാട്ടവുമെല്ലാം വാഹന വില്‍പ്പനയില്‍ ഇടിവുണ്ടാകുന്നതിന് കാരണമായിട്ടുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ വില്‍പ്പനയില്‍ സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് മിക്ക വാഹനങ്ങളും ഫാക്ടറികളിലാണുള്ളത്. 30 ലക്ഷത്തില്‍ കൂടുതല്‍ ഇരു ചക്ര വാഹനങ്ങളും ഫാക്ടറികളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ടാറ്റാ മോട്ടോര്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര , മാരുതി സുസൂക്കി എന്നീ കമ്പനികളുടെ പ്ലാന്റുകള്‍ അടച്ചുപൂട്ടാന്‍ സാധ്യതകളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍