റെക്കോര്‍ഡ് സ്വന്തമാക്കി ഹീറോ മോട്ടോകോര്‍പ്പ്; മൊത്തം വില്‍പ്പനയില്‍ 72.4 ശതമാനം വളര്‍ച്ച
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് 2021 മാര്‍ച്ചില്‍ മൊത്തം വില്‍പ്പനയില്‍ 72.4 ശതമാനം വളര്‍ച്ച നേടി 576,957 യൂണിറ്റായി. മൊത്തം വില്പനയുടെ 334,647 യൂണിറ്റ് കമ്പനി കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയിരുന്നു. ഈ വര്‍ഷം വില്‍പ്പനയില്‍ വലിയ മുന്നേറ്റമാണ് കമ്പനി നടത്തിയിരിക്കുന്നത്.
ബിഎസ്-6 ലേക്ക് മാറാനുള്ള മാനദണ്ഡം കാരണം 2020 മാാര്‍ച്ചില്‍ വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചിരുന്നു. കൂടാതെ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയുണ്ടായ ലോക്ക് ഡൗണ്‍ വില്‍പ്പനയെ കാര്യമായി ബാധിച്ചിരുന്നു. പ്രസ്താവനയിലാണ് ഹീറോ മോട്ടോര്‍ കോര്‍പ്പ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ മാസത്തില്‍ കമ്പനി ആഗോള ബിസിനസില്‍ എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പന, 32,617 യൂണിറ്റായി രേഖപ്പെടുത്തി. 2020 ല്‍ ഇതേ മാസത്തെ അപേക്ഷിച്ച് 82 ശതമാനം വര്‍ധന, അതായത് 17,962 യൂണിറ്റ് വില്‍പ്പന നടത്തി. ഹീറോ മോട്ടോകോര്‍പ്പിന്റെ ആഗോള ബിസിനസ്സ് ട്രാക്ഷന്‍ നേടുന്നു, മാത്രമല്ല വരും മാസങ്ങളില്‍ ആരോഗ്യകരമായ വളര്‍ച്ചാ പാത നിലനിര്‍ത്തുന്നതില്‍ ഞങ്ങള്‍ക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്ന് ഗ്ലോബല്‍ ബിസ്നസ് ഹെഡ് സഞ്ജയ് ബാന്‍ പറഞ്ഞു. അതേസമയം, 20202021 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 5,791,539 യൂണിറ്റ് വാഹനങ്ങളാണ് വിറ്റത്. ഇത് 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ 6,409,719 യൂണിറ്റായിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍