റെക്കോര്‍ഡ് നേട്ടത്തില്‍ നിന്ന് വില്‍പ്പന ഇടിഞ്ഞ് ഹീറോ മോട്ടോകോര്‍പ്പ്; ജനുവരിയില്‍ 3.14 ശതമാനം കുറഞ്ഞു
2021ല്‍ 10 കോടി നാഴികക്കല്ല് പിന്നിട്ട ഹീറോ മോട്ടോകോര്‍പ്പിന്റെ ജനുവരി മാസത്തെ വില്‍പ്പനയില്‍ ഇടിവ്. 4,85,889 യൂണിറ്റുകളാണ് കഴിഞ്ഞമാസം വിറ്റുപോയത്. മുന്‍വര്‍ഷത്തെ കാലയളവിനേക്കാള്‍ 3.14 ശതമാനം കുറവാണിത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ മൊത്തം 5,01,622 യൂണിറ്റുകള്‍ കമ്പനി വിറ്റഴിച്ചതായി ഹീറോ മോട്ടോകോര്‍പ്പ് പ്രസ്താവനയില്‍ പറഞ്ഞു. ആഭ്യന്തര വില്‍പ്പന 4,67,776 യൂണിറ്റായി കുറഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ ഇത് 4,88,069 യൂണിറ്റായിരുന്നു. 4.15 ശതമാനം ഇടിവ്.
അതേസമയം കയറ്റുമതി 18,113 യൂണിറ്റായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 13,553 യൂണിറ്റായിരുന്നു. മെക്സിക്കന്‍ വിപണിയില്‍ മത്സരാധിഷ്ഠിതവും ഉയര്‍ന്ന നിലവാരമുള്ളതുമായ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനായി ആഗോളതലത്തില്‍ ഒരു വിതരണ ശൃംഖല രൂപീകരിക്കുന്നതിനായി മെക്സിക്കന്‍ സംരംഭകനായ റിക്കാര്‍ഡോ സാലിനാസ് സ്ഥാപിച്ച ഗ്രൂപോ സാലിനാസുമായി വിതരണ കരാറില്‍ ഏര്‍പ്പെട്ടതായി ഹീറോ മോട്ടോകോര്‍പ്പ് അറിയിച്ചു. രാജ്യത്ത് വിവിധ വിഭാഗങ്ങളിലായി കമ്പനി ഒമ്പത് ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍