News

രാജ്യത്തെ എല്ലാ പ്ലാന്റുകളിലും ഉല്‍പ്പാദനം പുനരാരംഭിക്കാന്‍ ഒരുങ്ങി ഹീറോ മോട്ടോകോര്‍പ്

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പ്ലാന്റുകളിലും ഉല്‍പ്പാദനം പുനരാരംഭിക്കാന്‍ ഹീറോ മോട്ടോകോര്‍പ് തീരുമാനിച്ചു. ഉല്‍പ്പാദനം സാധാരണ നിലയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണിത്. മെയ് 24ന് പ്ലാന്റുകള്‍ തുറക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

മെയ് 17 മുതല്‍ ഹരിയാനയിലെയും ഹരിദ്വാറിലെയും പ്ലാന്റുകളില്‍ കമ്പനി സിംഗിള്‍ ഷിഫ്റ്റ് ഉല്‍പ്പാദനം തുടങ്ങിയിരുന്നു. ഇതിന് പുറമെ രാജസ്ഥാന്‍, ഗുജറാത്ത്, ആന്ധ്രപ്രദേശ് എന്നീ പ്ലാന്റുകളിലും സിംഗിള്‍ ഷിഫ്റ്റ് പ്രവര്‍ത്തനം ആരംഭിക്കാനാണ് തീരുമാനം. കൊവിഡ് സാഹചര്യം ക്രമമായി വിലയിരുത്തുമെന്നും പിന്നീട് ഉല്‍പ്പാദനം ഡബിള്‍ ഷിഫ്റ്റിലേക്ക് മാറ്റുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

തങ്ങളുടെ ജീവനക്കാരില്‍ 45 വയസിന് മുകളില്‍ പ്രായമുള്ള 90 ശതമാനം ജീവനക്കാരെയും വാക്‌സീനേറ്റ് ചെയ്തതായി കമ്പനി ശനിയാഴ്ച അറിയിച്ചിരുന്നു. അവശേഷിക്കുന്ന ജീവനക്കാര്‍ക്കും വേഗത്തില്‍ വാക്‌സീന്‍ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. രാജ്യത്തെ കൊവിഡ് സാഹചര്യം നേരിടുന്നതിന്റെ ഭാഗമായി ഗുരുഗ്രാമില്‍ 100 കിടക്കകളുള്ള ആശുപത്രിയും ഹീറോ കമ്പനി ആരംഭിച്ചിട്ടുണ്ട്.

Author

Related Articles