ഉയര്‍ന്ന എണ്ണവില സമ്പദ്വ്യവസ്ഥയുടെ തിരിച്ചുവരവിന്റെ വേഗം കുറക്കുന്നുവെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: ഉയര്‍ന്ന എണ്ണവില കോവിഡില്‍ നിന്നുള്ള സമ്പദ്വ്യവസ്ഥയുടെ തിരിച്ചുവരവിന്റെ വേഗം കുറക്കുന്നുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി. ഇന്ത്യന്‍ എനര്‍ജി ഫോറം സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രിയുടെ പരാമര്‍ശം. ക്ലീന്‍ എനര്‍ജിയിലേക്ക് മാറാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
കുറഞ്ഞ വിലയില്‍ എണ്ണ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഒപെക്കിനോട് അഭ്യര്‍ഥിക്കുകയാണ്. രാജ്യത്തെ പെട്രോള്‍-ഡീസല്‍ വില റെക്കോര്‍ഡുകള്‍ ദേഭിച്ച് കുതിക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. നിലവില്‍ ഇന്ത്യക്ക് ആവശ്യമായ 85 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുകയാണ്. സാമ്പത്തിക വര്‍ഷത്തിന്റെ കഴിഞ്ഞ പാദത്തില്‍ ഇന്ധന ഇറക്കുമതി മൂന്നിരട്ടി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോഴാണ് വര്‍ധന രേഖപ്പെടുത്തിയത്.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വര്‍ധിക്കുന്നത് ഇന്ത്യയിലും പെട്രോള്‍-ഡീസല്‍ വില ഉയരാന്‍ ഇടയാക്കുന്നു. ഇത് പണപ്പെരുപ്പം ഉയരുന്നതിനും കാരണമാവുന്നു. ഉയര്‍ന്ന എണ്ണവില രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയേയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനായി ആയിരക്കണക്കിന് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍