News

കൈപൊള്ളിച്ച് സ്വര്‍ണ വില! ഗ്രാമിന് 30 രൂപ വര്‍ധിച്ച് 3245ല്‍; പവന് 25960 രൂപ; അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1.23 ഡോളറിന്റെ വര്‍ധന; വരും ദിവസങ്ങളില്‍ വില ഉയരാന്‍ സാധ്യത

തിരുവനന്തപുരം: സാധാരണക്കാരുടെ കൈപൊള്ളിച്ച് സ്വര്‍ണ വില കുതിക്കുന്നു. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 3245 രൂപയെത്തി. മാത്രമല്ല പവന് 240 രൂപ വര്‍ധിച്ചതോടെ വില 25960 രൂപയിലുമെത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് ജൂലൈ 19ന് ചരിത്രത്തിലെ റെക്കോര്‍ഡ് വിലയാണ് രേഖപ്പെടുത്തിയത്.  ഗ്രാമിന് 3,265 രൂപയും പവന് 26,120 രൂപയും വില കയറിയതോടെ ഉപഭോക്താക്കള്‍ ആശങ്കയിലായിരുന്നു. 

ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,426.33 ഡോളറാണ് ഇന്നത്തെ നിരക്ക്. 1.23 ഡോളറിന്റെ വര്‍ധനയാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഈ മാസം അവസാനം അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറക്കുമെന്ന സൂചനകളുണ്ട്. പലിശ കാല്‍ ശതമാനം കുറക്കുമെന്നാണ് വിലയിരുത്തല്‍. 

ഈ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നത് വര്‍ധിച്ചതാണ് രാജ്യാന്തര വിപണിയില്‍ വില ഉയരാന്‍ കാരണം. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലെ ഇഠിവും സ്വര്‍ണ വില ഉയരാന്‍ കാരണമായി. . കേരളത്തില്‍ മഴ കുറയുകയും ഓണസീസണ്‍ ആവുകയും ചെയ്താല്‍ സ്വര്‍ണ വില വീണ്ടും ഉയര്‍ന്നേക്കും.

Author

Related Articles