News

അഖിലേന്ത്യാ പണിമുടക്കില്‍ ബാങ്ക് ജീവനക്കാരും; ആഴ്ചയില്‍ 5 അവധി ദിനങ്ങളിങ്ങനെ

തിരുവനന്തപുരം: മാര്‍ച്ച് 28, 29 തീയതികളില്‍ നടത്തുന്ന അഖിലേന്ത്യാ പണിമുടക്കില്‍ ബാങ്ക് ജീവനക്കാരും പങ്കെടുക്കും. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തുന്ന സമരത്തില്‍ പങ്കെടുക്കുമെന്ന് ആള്‍ കേരള ബാങ്ക് എംപ്ളോയിസ് അസോസിയേഷന്‍ അറിയിച്ചു. ബാങ്ക് സ്വകാര്യവത്കരണം, പുറം കരാര്‍ തുടങ്ങിയവ ഉപേക്ഷിക്കുക, നിക്ഷേപ പലിശ വര്‍ദ്ധിപ്പിക്കുക, കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കെന്ന് സെക്രട്ടറി ബി. രാംപ്രകാശ് അറിയിച്ചു. ഇതോടെ മാര്‍ച്ച് 17 മുതല്‍ 29 വരെ ബാങ്ക് പ്രവൃത്തി ദിനങ്ങളില്‍ 5 അവധി ദിനങ്ങളുണ്ടാകും. മാര്‍ച്ച് 17,18 ഹോളിയും 20 ഞായറാഴ്ചയുമാണ്. 26,27 എന്നീ ദിനങ്ങളും യഥാക്രമം രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയുമാണ്.

News Desk
Author

Related Articles