യെസ് ബാങ്ക് റിസര്‍വ് ബാങ്കിന്റെ വായ്പ തിരിച്ചടച്ചു; കാലാവധിക്കുമുമ്പേ അടച്ചത് 50000 കോടി രൂപ
റിസര്‍വ് ബാങ്കിന്റെ സ്പെഷല്‍ ലിക്വിഡിറ്റി സൗകര്യമുപയോഗിച്ച് എടുത്ത 50000 കോടി രൂപ വായ്പ യെസ് ബാങ്ക് കാലാവധിക്കുമുമ്പേ തിരിച്ചടച്ചു. ബാങ്കിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്മാന് സുനില്‍ മേത്ത അറിയിച്ചതാണിത്.
സ്ഥാപനങ്ങള്‍ക്കും റീട്ടെയില്‍ നിക്ഷേപകര്‍ക്കും ബാങ്കിന്റെ പുനസംഘടന പദ്ധതിയിലുള്ള ആത്മവിശ്വാസമാണ് 15000 കോടി രൂപയുടെ ഓഹരി ഇഷ്യുവിന്റെ(എഫ്പിഒ) വിജയം കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടുത്തയിടെ മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ് ബാങ്കിന്റെ റേറ്റിംഗ് സ്റ്റേബില്‍ ഔട്ട്ലുക്കിലേക്ക് ഉയര്‍ത്തിയിരുന്നു. ഡിപ്പോസിറ്റ് റേറ്റിംഗ് എ2വില്‍നിന്ന് എ2 പ്ലസിലേക്ക് ക്രിസിലും ഉയര്‍ത്തി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍