News

ഇസ്രായേല്‍ ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്; വാട്‌സാപ്പ് സാന്‍ഫ്രാന്‍സിസ്‌കോ ഫെഡറല്‍ കോടതിയില്‍ പരാതി നല്‍കി

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖരുടെ വിവരങ്ങള്‍ ഇസ്രായേല്‍ ചോര്‍ത്തുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ ദേശീയ മാധ്യമങ്ങളും, അന്താരാഷ്ട്ര  മാധ്യമങ്ങളിം ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രഷ്ട്രീയക്കാര്‍, മനുഷ്യവകാശ പ്രവത്തകര്‍, കമ്പനി മേധാവികള്‍ എന്നിവരുടെ വിവിരങ്ങള്‍ സ്‌പൈവയറായ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. വാട്‌സാപ്പാണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആഗളോതലത്തില്‍ ഏകദേശം 150 കോടി വാട്സ് ആപ് ഉപയോക്താക്കളുള്ളതില്‍ 40 കോടിയും ഇന്ത്യയിലാണ്. ഇസ്രായേല്‍ കമ്പനിയായ എന്‍.എസ്.ഒയുടെ സൃഷ്ടിയാണ് സ്പൈവെയറായ പെഗാസസ് എന്നാണ് റിപ്പോര്‍ട്ട്. 

ഇതിന്റെ ആക്രമണത്തിനെതിരെ വാടസ് ആപ് സാന്‍ഫ്രാന്‍സിസ്‌കോ ഫെഡറല്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. വീഡിയോ കോളിങ് സിസ്റ്റത്തിലൂടെയാണ് വൈറസ് എത്തിയതെന്നാണ് വാട്സ് ആപ്  കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യക്കാരുടെ രഹസ്യങ്ങള്‍ വിവരങ്ങള്‍ ചോര്‍ത്തിയതോടെ വാട്‌സാപ്പ് പുതിയ നീക്കം ആരംഭിച്ചതായും റിപ്പോര്‍ട്ട്. നിലവില്‍ ഭൂരിഭാഗം ഇന്ത്യയക്കാരുടെയും വിവരങ്ങള്‍ ഇസ്രായേല്‍ ചോര്‍ത്തിയെന്ന ആരോപണവുമുണ്ട്. 

100 ല്‍ കൂടുതല്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വാട്‌സാപ്പിലൂടെ പ്രചരിക്കുന്ന വീഡിയോ കോള്‍ വഴിയാണ് എന്‍എസ്ഒ വിവരങ്ങള്‍ ചോര്‍ത്തിയത്.എന്നാല്‍ ആരോപണം എന്‍എസ്ഒ നിഷേധിച്ചതായാണ് വിവരം. വാട്‌സാപ്പ് എന്‍എസഒയ്ക്ക് നേരെ നടത്തിയ ആരോപണത്തെ നിയപരമായി നേരിടുമെന്നാണ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

Author

Related Articles