News

ഹുറുണ്‍ റിപ്പോര്‍ട്ട് പുറത്ത്; മലയാളികളില്‍ ആഗോളതലത്തില്‍ ഒന്നാമന്‍ യൂസഫലി

ഹോങ്കോങ്: ചൈന ആസ്ഥാനമായ ഹുറുണ്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട ആഗോള സമ്പന്നരുടെ പട്ടികയില്‍ മലയാളികളില്‍ വന്‍ മുന്നേറ്റവുമായി ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. 520 കോടി ഡോളര്‍ ആസ്തിയുമായാണ് യൂസഫലി മലയാളികളായ സമ്പന്നരില്‍ ഒന്നാമനായത്.  ആഗോളതല പട്ടികയില്‍ അദേഹം 445ാം സ്ഥാനവും നേടി. ഇന്ത്യന്‍ സമ്പന്നരില്‍ റിലയന്‍സ് ഇന്‍സ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഒന്നാമന്‍. 10200 കോടി ഡോളറാണ് അദേഹത്തിന്റെ ആസ്തി.

അതേസമയം ആഗോള സമ്പന്നരുടെ പട്ടികയില്‍ കൊട്ടക് മഹീന്ദ്രബാങ്കിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഉദയ് കൊട്ടകിന് ഇത്തവണ മികച്ച നേട്ടമാണ് ഉണ്ടായത്. 1500 കോടി ഡോളറിന്റെ ആസ്തിയാണ് അദേഹം നേടിയിരിക്കുന്നത്. ആഗോളതലത്തില്‍ 91ാം സ്ഥാനക്കാരാനാണ് അദേഹം. സ്വന്തം നിലയിലുള്ള വളര്‍ച്ചയാണ് കൊട്ടക് മഹീന്ദ്രയുടെ പ്രത്യേകതയായി ഹുറുണ്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയില്‍ ശതകോടീശ്വരന്‍ ജെഫ് ബെസോസ് തന്നെയാണ് മുന്നില്‍. 14000 കോടി ഡോളറാണ് അദേഹത്തിന്റെ ആസ്തി.

Author

Related Articles