News

ജീവനക്കാര്‍ക്ക് വിആര്‍എസ് അവതരിപ്പിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടേഴ്‌സ് ഇന്ത്യ

മുംബൈ: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടേഴ്‌സ് ഇന്ത്യ (എച്ച്എംഎസ്‌ഐ) വോളണ്ടറി റിട്ടയര്‍മെന്റ് സ്‌കീം അവതരിപ്പിച്ചു. ''ഉല്‍പാദന തന്ത്രം പുന: ക്രമീകരിക്കാനും'' പ്രതിസന്ധി ഘട്ടത്തില്‍ മൊത്തത്തിലുള്ള കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുളളതാണ് പ്രഖ്യാപനം. കമ്പനി ജീവനക്കാര്‍ക്കുളള ആഭ്യന്തര സര്‍ക്കുലറിലാണ് കമ്പനി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 40 വയസ്സിന് മുകളിലുള്ള അല്ലെങ്കില്‍ കമ്പനിയില്‍ 10 വര്‍ഷം സേവന കാലയളവ് പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്ക് പദ്ധതിക്ക് അര്‍ഹതയുണ്ട്.

6.4 ദശലക്ഷം യൂണിറ്റ് വാര്‍ഷിക ശേഷിയുള്ള എച്ച്എംഎസ്‌ഐക്ക് മനേസര്‍ (ഹരിയാന), അല്‍വാര്‍ (രാജസ്ഥാന്‍), നര്‍സപുര (കര്‍ണാടക), വിത്തലപൂര്‍ (ഗുജറാത്ത്) എന്നിവിടങ്ങളില്‍ ഉല്‍പാദന സൗകര്യമുണ്ട്. 'ഈ മത്സരാധിഷ്ഠിത ഇരുചക്ര വിപണിയില്‍ നിലനില്‍പ്പിന്, ഉയര്‍ന്ന കാര്യക്ഷമതയും മത്സരശേഷിയും തുടരേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടു, മേല്‍പ്പറഞ്ഞ എല്ലാ കാരണങ്ങളും കണക്കിലെടുത്ത്, നിശ്ചിത വിരമിക്കല്‍ പ്രായത്തിന് മുമ്പ് കമ്പനിയില്‍ നിന്ന് സ്വമേധയാ വിരമിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ അസോസിയേറ്റുകള്‍ക്കും മാനേജുമെന്റ് ഒരു 'വിആര്‍എസ്' അവതരിപ്പിച്ചു,''നവീന്‍ ശര്‍മ്മ, ഡിവിഷന്‍ ഹെഡ് - ജനറല്‍ അഫയേഴ്‌സ്, എച്ച്.എം.എസ്.ഐ, സര്‍ക്കുലറില്‍ പറഞ്ഞു.





Author

Related Articles