കിംസ് ഹോസ്പിറ്റല്‍ അടുത്തവര്‍ഷം ഐപിഒ സംഘടിപ്പിക്കും
മുംബൈ: രാജ്യത്തെ പ്രധാനപ്പെട്ട ഹോസ്പിറ്റല്‍ ഗ്രൂപ്പായ കിംസ് ഹോസ്പിറ്റല്‍ അടുത്ത വര്‍ഷം മുതല്‍ ഐപിഒ നടത്തിയേക്കും. ഐപിഒ നടത്താനുള്ള നടപടികളെല്ലാം കിംസ് ഹോസ്പിറ്റല്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ പ്രമുഖ ബാങ്കുകളുമായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് കിംസ് ഹോസ്പിറ്റല്‍ ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തിയെന്നാണ് വിവരം. അതേസമയം ഐപിഒയുമായി ബന്ധപ്പെട്ട പൂര്‍ണമായ വിവരങ്ങള്‍ കിംസ് ഹോസ്പിറ്റല്‍ അധകൃതര്‍ പുറത്തുവിടാന്‍ തയ്യാറായില്ല.
ഐപിഒയിലൂടെ കൂടുതല്‍ നിക്ഷേപം യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യമാണ് കിംസ് ഹോസ്പിറ്റല്‍ അധികൃതര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. 13,00 കോടി രൂപയുടെ കിസിന്റെ ഓഹരികള്‍ വിറ്റഴിക്കുമെന്നാണ് ചെയര്മാന് എംഎ സഹദുള്ളയുടെ അടുത്ത വൃത്തങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. 15-20 ശതമാനം ഓഹരികള്‍ ഐപിഒ വഴി കമ്പനി വിറ്റഴിക്കും. ഐപിഒയിലൂടെ കൂടുതല്‍ നിക്ഷേപകര്‍ കിംസ് ഹോസ്പിറ്റലിന്റൈ ഓഹരികള്‍ വാങ്ങാന്‍ എത്തുമെന്നാണ് കിംസ് അധികൃതര്‍ പറയുന്നത്.
അതേസമയം തുടക്കത്തില്‍, ഐപിഒ ആരംഭിക്കുന്നതിന് മുന്‍പ് ബിസിനസ്സ് ഹോള്‍ഡിംഗ് കമ്പനിയായി ഏകീകരിക്കുക എന്നതാണ് െ്രപ്രാമോട്ടര്മാരുടെ പദ്ധതി. ഒരു മാതൃ കമ്പനി രൂപീകരിച്ച് കേരളത്തിലെയും മിഡില്‍ ഈസ്റ്റിലെയും ആശുപത്രികള്‍ ഇതിനു കീഴില്‍ കൊണ്ടുവരും. കിംസ് ഹോസ്പിറ്റലിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയും, ആശുപത്രി മേഖലയില്‍ കൂടുതല്‍ വളര്‍ച്ച ലക്ഷ്യമിട്ടുമാണ് ഹോസ്പിറ്റല്‍ 2020 ല്‍ ഐപിഒ സംഘടിപ്പിക്കാനൊരുങ്ങുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍