കൊറോണ കാലത്ത് നേട്ടം കൈവരിച്ച് ഹോട്ട്സ്റ്റാര്‍; കാണികളില്ലാത്ത ഐപിഎല്‍ തുണച്ചത് ലൈവ് സ്ട്രീമിംഗിനെ
കൊറോണ മഹാമാരി ലോകത്തു സൃഷ്ടിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധി ഒരു പരിധി വരെ തരണം ചെയ്തത് ഒടിടി പ്ലാറ്റ്ഫോമുകള് വഴിയുള്ള സ്ട്രീമിങ് സര്‍വീസുകളാണ്. മികച്ച കണ്ടന്റിനു ആളുകളുടെയിടയില്‍ ഉള്ള ഡിമാന്‍ഡ് നല്ല രീതിയില്‍ ഉപയോഗിച്ച പല സ്ട്രീമിങ് പ്ലാറ്റുഫോമുകളും തങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തി.
ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ ഒടിടി പ്ലാറ്റുഫോമുകളെ ആശ്രയിക്കുന്നത് സിനിമകളും വെബ് സീരീസുകളും ക്രിക്കറ്റും മറ്റും കാണുന്നതിനാണ്. ടി വി ഇല്ലെങ്കിലും മൊബൈല്‍ വഴിയും സിനിമയും ക്രിക്കറ്റും ഒക്കെ കാണാമെന്നത് ഇന്ത്യയില്‍ പല സ്ട്രീമിങ് പ്ലാറ്റുഫോമുകളേം വിജയത്തിന്റെ വഴി തുറന്നു കൊടുത്തു.
സിനിമ തീയറ്ററുകള്‍ അടഞ്ഞു കിടക്കുന്നതു കൊണ്ടും തുറന്ന അപൂര്‍വം സിനിമാശാലകളിലെ തിരക്ക് ഭയന്നും പ്രേക്ഷകര്‍ ഇപ്പോള്‍ കൂടുതലും ആശ്രയിക്കുന്നത് ഡിസ്നി + ഹോട്ട്സ്റ്റാര്‍, ്രൈപം വീഡിയോ, നെറ്റ്ഫ്ലിക്സ് സോണിലൈവ് പോലെയുള്ള ഓ ടി ടി പ്ലാറ്റുഫോമുകളെയാണ്. ഇതില്‍ തന്നെ ഹോട്ട്സ്റ്റാറും സോണിയും അടക്കമുള്ള ചാനലുകള്‍ ക്രിക്കറ്റും, ഫുട്ബോളും അടങ്ങുന്ന സ്പോര്‍ട്സ് കണ്ടെന്റ് കൂടി ഉള്‍പ്പെടുത്തിയാണ് മികച്ച നേട്ടം കൈവരിക്കുന്നത്.
ഇന്ത്യയില്‍ ക്രിക്കറ്റിന് ഉള്ള ജനപ്രിയത ആണ് ഹോട്ട്സ്റ്റാറും സോണിയും ഒക്കെ തങ്ങളുടെ വിപണി വിപുലീകരിക്കാന്‍ ഉപയോഗിക്കുന്ന തന്ത്രം. ഹോട്ട്സ്റ്റാര്‍ ഐ പി എല്‍ വഴി പണം വാരിയപ്പോള്‍ സോണി ആശ്രയിക്കുന്നത് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യ ഓസ്ട്രേലിയ ക്രിക്കറ്റ് പരമ്പരയാണ്. കൊറോണയുടെ പശ്ചാത്തലത്തില്‍ കാണികളെ ഒഴിവാക്കി യു എ ഇയില്‍ വെച്ച് നടന്ന മുംബൈ ഇന്ത്യന്‍സ് ജേതാക്കളായ ഇത്തവണത്തെ ഐ പി എല്ലും പണം നേടിയത് ലൈവ് സ്ട്രീമിങ്ങും സ്പോര്‍ട്സ് ചാനലുകളും വഴിയാണ്.
വാള്‍ട്ട് ഡിസ്നി കമ്പനിയുടെ ഇന്ത്യയിലെ സ്ട്രീമിങ് സര്‍വീസായ ഡിസ്നി + ഹോട്ട്സ്റ്റാറാണ് ഐ പി എല്‍ സംപ്രേക്ഷണം ചെയ്തത്. ഐ പി എല്ലിന്റെ വരവോടെ കൂടുതല്‍ ആളുകള്‍ ഹോട്ട്സ്റ്റാര്‍ വരിക്കാരായി മാറിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം ഐപിഎല്‍ സ്ട്രീമിങ് പ്ലാറ്റ്ഫോം വഴി കാണുന്നതിനായി 299 രൂപ മുതല്‍ 1,499 രൂപ അടങ്ങിയ വിവിധ പാക്കേജുകള്‍ സ്പോര്‍ട്സ് പ്രേമികള്‍ ചിലവഴിച്ചു. വാള്‍ട്ട് ഡിസ്നിയുടെ ലോകത്തുള്ള 30 ശതമാനം വരിക്കാരും ഇപ്പോള്‍ ഇന്ത്യയിലുള്ള ഡിസ്നി + ഹോട്ട്സ്റ്റാര്‍ വഴിയാണ്. ഇത് മൂലം അമേരിക്ക ആസ്ഥാനമായുള്ള വാള്‍ട്ട് ഡിസ്നിയുടെ സ്ട്രീമിങ് സര്‍വീസിന്റെ ലോകത്തുള്ള ഏറ്റവും വലിയ മാര്‍ക്കറ്റ് ഇപ്പോള്‍ ഇന്ത്യയാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍