ഹോട്ട്സ്റ്ററിന്റെ നഷ്ടം പെരുകുന്നു; നഷ്ടം 43 ശതമാനമായി ഉയര്‍ന്നു; പ്രധാന എതിരാളിയായ നെറ്റഫ്ളിക്സിന് വന്‍ നേട്ടം
ന്യൂഡല്‍ഹി: ഹോട്ട്സ്റ്ററിന്റെ നഷ്ടത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വന്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. ഹോട്ട്സ്റ്റാറിന്റെ നഷ്ടം 42.50 ശതമാന വര്‍ധിച്ച് 554.38 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഹോട്ട്സ്റ്റാറിന്റെ പ്രധാന എതിരാളിയായ നെറ്റ്ഫ്ളിക്സിന് നേട്ടം കൊയ്യാന്‍ സാധിച്ചുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍ നെറ്റ്ഫ്ളിക്സിന്റെ ലാഭം 5.1 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. നെറ്റ് ഫ്ളിക്സിന് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
2019 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം ഹോട്ട്സ്റ്റാറിന്റെ വരുമാനം 95 ശതമാനത്തോളം ഉയര്‍ന്ന് 1112.74 കോടിയയി ഉയര്‍ന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഹോട്ട്സ്റ്റാറിന് നടപ്പുവര്‍ഷം ചിലവ് അധികരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 1677.51 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 965.7 കോടി രൂപയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം നെറ്റ്ഫ്ളിക്സ് വരുമാനം 450 കോടിയായി ഉയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2018 നെ അപേക്ഷിച്ച് വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായിട്ടുള്3ളമുന്വര്ഷത്തെ അപേക്ഷിച്ച് 700 ശതമാനം വളര്യാണ് നെറ്റ്ഫ്ളിക്സ്ന്റെ വരുമാനത്തില്‍ ഉണ്ടായിട്ടുള്ളത്.
അതേസമയം വീഡിയോ ഒടിടി പ്ലാറ്റ്ഫോമുകളുടെ എണ്ണം 2012 ല്‍ 15 ആയിരുന്നത് 2018 ല്‍ 32 ആയി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. 2023 ഓടെ ഓണ്‍ലൈനില്‍ വീഡിയോ കാണുന്നവരുടെ എണ്ണം 550 ദശലക്ഷമായി ഉയരുമെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. പ്രതിമാസമുള്ള ഉപഭോക്താക്കളുടെ എണ്ണത്തിലും ഡൗണ്‍ലോഡ് എണ്ണത്തിലും ഇന്ത്യയില്‍ ഹോട്ട്സ്റ്റാറാണ് മുന്പിലുള്ളത്. 300 ദശലക്ഷമാണ് ഹോട്ട്സ്റ്റാറിനു പ്രതിമാസമുള്ള ഉപഭോക്താക്കള്‍. 299 രൂപയുടേതാണ് ഹോട്ട്സ്റ്റാറിലെ പ്രതിമാസ പാക്കേജ്.
ആഗോള കമ്പനികളായ നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം വീഡിയോ, പ്രാദേശിക കമ്പനികളായ സീ 5, ആള്‍ട്ട് ബാലാജി, സോണിലിവ് എന്നിവയുടെ കടന്നുകയറ്റമാണ് ഹോട്ട്സ്റ്റാറിന് തിരിച്ചടിയായത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍