News

ട്രംപിന് വീണ്ടും തിരിച്ചടി; മതിലിന്റെ നിര്‍മ്മാണത്തിന് വേണ്ടി ട്രംപ് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ യുഎസ് ജനപ്രതിനിധി സഭ വോട്ടിനിട്ട് പരാജയപ്പെടുത്തി

വാഷിങ്ടണ്‍: അമേരിക്കയില്‍ ട്രംപ് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ യുഎസ് കോണ്‍ഗ്രസ് സഭ വോട്ട് ചെയ്ത് തള്ളി. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ ഡൊനാള്‍ഡ് ട്രംപ് നിര്‍മ്മിക്കുന്ന മതിലിന്റെ നിര്‍മ്മാണത്തിന് വേണ്ടി  പ്രഖ്യാപിച്ച അടിയന്തരാവസ്ഥയാണ്  യുഎസ് കോണ്‍ഗ്രസിന്റെ ജനപ്രതിനിധി സഭ വോട്ട് ചെയ്ത് പരാജയപ്പെടുത്തിയത്. ഇതോടെ അമേരിക്കയില്‍ ട്രംപ് രാഷ്ട്രീയപരമായി ഒറ്റപ്പെടുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി. സ്പീക്കര്‍ നാന്‍സി പെലോസ അടക്കമുള്ളവര്‍ കടുത്ത ഭാഷയിലാണ് ട്രംപിന്റെ നീക്കത്തെ വിമര്‍ശിച്ചത്. ട്രംപിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടിയായ ഡമോക്രാറ്റുകള്‍ ആരോപിച്ചത്. 

ട്രപിനെതിരെ 245 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. അതായത് 182 നെതിരെ 245 പേര്‍ വോട്ടിട്ടാണ് പ്രമേയം പാസാക്കിയത്. ട്രംപിനെതിരെ ഡമോക്രാറ്റുകള്‍ ശക്തമായ ഭാഷയിലാണ് മറുപടി  നല്‍കിയത്. രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് യാതൊരു സാഹചര്യവും നിലനില്‍ക്കുന്നില്ലെന്ന് ഡെമോക്രാറ്റുകള്‍ നേരത്തെ പറഞ്ഞിരുന്നു. 13 റിപബ്ലിക്കന്‍മാരെ ഒപ്പം ചേര്‍ത്താണ് ട്രംപിനെതിരെ ഡമോക്രാറ്റ്ുകള്‍ മറുപടി നല്‍കിയത്. 

അതേസമയം റിപബ്ലിക്കന്‍ പാര്‍ട്ടിയിലുള്ളവരെല്ലാം ട്രംപിനെതിരെ വോട്ടു ചെയ്യുമെന്ന് നേരത്തെ പറഞ്ഞിരുന്നു. സെനറ്റിന്റെ പിന്തുണ തേടിയാലും ട്രംപ് ഈ വെല്ലുവിളി എങ്ങനെ നേരിടുമെന്നാണ് ഇനി കാണേണ്ടത്.അതേസമയം ജനപ്രതിനിധി സഭയുടെ അധികാരത്തെ വിറ്റോ ചെയ്യുമെന്നാണ് ട്രംപ് പറയുന്നത്. വിറ്റോയെ മറികടന്ന് ട്രംപിന് തന്റെ ലക്ഷ്യം കൈവരിക്കണമെങ്കില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഇരുസഭകളിലും നേടിയിരിക്കല്‍ നിര്‍ബന്ധമാണ്. 

 

Author

Related Articles